മമത ഭുബനേശ്വർ സന്ദർശിക്കുന്നു; നാരദാ സ്റ്റിങ് കേസിന്റെ പശ്ചാത്തലത്തിൽ ഒഡിഷയിലെ ജയിലുകൾ കൂടി കാണാനാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരിഹാസം

സുദീപ് ബന്ദ്യോപാദ്ധ്യായയെ സന്ദർശിക്കുക മാത്രമല്ല, ഒഡിഷയിലെ ജയിലുകൾ സന്ദർശിച്ച് അവിടെ തൃണമൂൽ നേതാക്കൾക്ക് താങ്ങാനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്താൻ കൂടിയാണ് മമത പോകുന്നതെന്ന് പറഞ്ഞായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ്ഘോഷിന്റെ പരിഹാസം

മമത ഭുബനേശ്വർ സന്ദർശിക്കുന്നു; നാരദാ സ്റ്റിങ് കേസിന്റെ പശ്ചാത്തലത്തിൽ ഒഡിഷയിലെ ജയിലുകൾ കൂടി കാണാനാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരിഹാസം

നാരദാ സ്റ്റിങ് കേസിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ സാഹചര്യങ്ങൾ കൂടി സന്ദർശിച്ച് മനസ്സിലാക്കാൻ വേണ്ടിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഭുബനേശ്വർ സന്ദർശിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പരിഹാസം. നാരദാ സ്റ്റിങ് ഓപ്പറേഷന്റെ അടിസ്ഥാനത്തിൽ 12 തൃണമൂൽ നേതാക്കൾക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന.

ഭുബനേശ്വറിൽ ചികിത്സയിൽ കഴിയുന്ന തൃണമൂൽ എംപി സുദീപ് ബന്ദ്യോപാദ്ധ്യായയെ സന്ദർശിക്കാണാനായാണ് മമത മൂന്നു ദിവസത്തെ ഒഡിഷ സന്ദർശനം നടത്തുന്നത്.

സുദീപ് ബന്ദ്യോപാദ്ധ്യായയെ സന്ദർശിക്കുക മാത്രമല്ല, ഒഡിഷയിലെ ജയിലുകൾ സന്ദർശിച്ച് അവിടെ തൃണമൂൽ നേതാക്കൾക്ക് താങ്ങാനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്താൻ കൂടിയാണ് മമത പോകുന്നതെന്ന് ദിലീപ്ഘോഷ് പരിഹസിച്ചു. നാരദാ വെളിപ്പെടുത്തലുകളിലെ അന്വേഷണം അവസാനിക്കുമ്പോൾ തൃണമൂൽ നേതാക്കൾ ജയിലേക്കയക്കപ്പെടുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. അഴിമതിക്കാരായ മുഴുവൻ തൃണമൂൽ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കും. അവരെ സ്വതന്ത്ര വിഹാരം നടത്താൻ അനുവദിക്കില്ല എന്നത് ജനങ്ങളുടെ വികാരമാണെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.