ബിജെപിയെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു; കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും 'കളക്ടർ ബ്രോ'യെ നീക്കി

കത്വ സംഭവത്തിലടക്കം ബിജെപിയെ സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് പരിഹസിച്ചതാണ് അൽഫോൻസ് കണ്ണന്താനത്തെയും കേന്ദ്ര സർക്കാരിനെയും ചൊടിപ്പിച്ചത്.

ബിജെപിയെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു; കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും കളക്ടർ ബ്രോയെ നീക്കി

മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടർന്ന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എൻ പ്രശാന്ത് ഐഎഎസ് ഒഴിയാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെ പ്രശാന്തിനെ സ്ഥാനത്ത് നിന്നും നീക്കി. കത്വ സംഭവത്തിലടക്കം ബിജെപിയെ സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് പരിഹസിച്ചതാണ് അൽഫോൻസ് കണ്ണന്താനത്തെയും കേന്ദ്ര സർക്കാരിനെയും ചൊടിപ്പിച്ചത്. സെൻട്രൽ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഏത് വകുപ്പിൽ നിയമിക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. നിയമനം എപ്പോൾ ഉണ്ടാകുമെന്നത് സംബന്ധിച്ചും വ്യക്തമായ വിവരമില്ല.

കോഴിക്കോട് കലക്ടറായിരിക്കവേ 'കളക്ടർ ബ്രോ' എന്ന് സോഷ്യൽ മീഡിയയിലൂടെ പേരെടുത്ത എൻ പ്രശാന്ത് 2007 ഐഎഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്. നേരത്തെ കേരളാ ടൂറിസം വകുപ്പിൽ ജോലി ചെയ്തതിന്റെ പ്രവർത്തിപരിചയം കൂടി കണക്കിലെടുത്താണ് ടൂറിസം മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന്റെ സ്റ്റാഫിൽ പ്രശാന്ത് എത്തിയത്.

Read More >>