മുസഫര്‍നഗറില്‍ 70 പെണ്‍കുട്ടികളെ ആര്‍ത്തവപരിശോധനയ്ക്കായി സ്‌കൂള്‍ വാര്‍ഡന്‍ നഗ്നരാക്കി

ശുചിമുറിയില്‍ രക്തം കണ്ടതിനെത്തുടര്‍ന്നാണ് വാര്‍ഡന്‍ പെണ്‍കുട്ടികളെക്കൊണ്ട് വസ്ത്രമഴിപ്പിച്ചത്.

മുസഫര്‍നഗറില്‍ 70 പെണ്‍കുട്ടികളെ ആര്‍ത്തവപരിശോധനയ്ക്കായി സ്‌കൂള്‍ വാര്‍ഡന്‍ നഗ്നരാക്കി

ആര്‍ത്തവപരിശോധനയ്‌ക്കെന്ന പേരില്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 70 പെണ്‍കുട്ടികളെ വാര്‍ഡന്‍ നഗ്നയാക്കി. കസ്തൂര്‍ബ ഗാന്ധി ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അപമാനത്തിനിരയായത്. സംഭവത്തെത്തുടര്‍ന്ന് ഇവരുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വസ്ത്രമഴിയ്ക്കാന്‍ ആവശ്യപ്പെട്ട വനിതാ വാര്‍ഡന്‍ അനുസരിക്കാത്തവരെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ശുചിമുറിയില്‍ രക്തം കണ്ടതിനെത്തുടര്‍ന്നാണ് വാര്‍ഡന്‍ പെണ്‍കുട്ടികളെക്കൊണ്ട് വസ്ത്രമഴിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടികളുടെ ആരോപണം നിഷേധിച്ച വാര്‍ഡന്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.