അഭിമാന നേട്ടം: ചന്ദ്രയാൻ 2 ന്റെ ഇനിയുള്ള നിയന്ത്രണം ഈ വനിതകളിൽ

മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മുത്തയ്യ വനിത കഴിഞ്ഞ 20 വർഷമായി ഐഎസ്ആർഒയിൽ സേവനം ചെയ്യുന്നുണ്ട്.

അഭിമാന നേട്ടം: ചന്ദ്രയാൻ 2 ന്റെ ഇനിയുള്ള നിയന്ത്രണം ഈ വനിതകളിൽ

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞു. ചരിത്രത്തിലേക്ക് കാലെടുത്തുവച്ച് ഐഎസ്ആർഒയും, ഇനിയുള്ള ദിവസങ്ങളിലെ കാര്യങ്ങൾ നിയന്ത്രിക്കുക രണ്ടു വനിതകളായിരിക്കും. ദൗത്യത്തിന് നേതൃത്വം നൽകിയ പ്രൊജക്റ്റ് ഡയറക്ടര്‍ മുത്തയ്യ വനിതയും മിഷന്‍ ഡയരക്ടര്‍ റിതു കരിദാലും.

2006ല്‍ ഇന്ത്യന്‍ ബഹിരാകാശ സൊസൈറ്റിയുടെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മുത്തയ്യ വനിത കഴിഞ്ഞ 20 വർഷമായി ഐഎസ്ആർഒയിൽ സേവനം ചെയ്യുന്നുണ്ട്. ഡിസൈന്‍ എഞ്ചിനിയറായി ജോലിയിൽ പ്രവേശിച്ച മുത്തയ്യ വനിത എെഎസ്ആർഓയുടെ ചരിത്രത്തിൽ ആദ്യ വനിതാ പ്രൊജക്റ്റ് ഡയറക്ടര്‍ കൂടിയാണ്.

ഉത്തർപ്രദേശ് സ്വദേശി റിതു കരിദാലാണ് മിഷൻ ഡയറക്ടറും. ഇവരെ കൂടാതെ ചന്ദ്രയാൻ 2 പ്രോജക്ടിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരിൽ മുപ്പത് ശതമാനം വനിതകളാണ്. സാറ്റ്ലെെറ്റിൽ നിന്നുള്ള സി​ഗ്നൽസ് വിശകലനം ചെയ്യുന്നതിൽ വിദ​ഗ്ധയാണ് ഇവർ മുത്തയ്യ. കൂടാതെ സാങ്കേതിക പ്രശ്നങ്ങൾ പരി​ഹരിക്കാനും ഒരു ടീമിനെ കെെകാര്യം ചെയ്യാനും കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് ഇവർ. ചന്ദ്രയാൻ 2 പദ്ധതിയുടെ ഡയറക്ടറായ റിതു കരിദാൽ എെഎസ്ആർഒയുടെ ചൊവ്വാ ദൗത്യത്തിന്റെ ഡപ്യൂട്ടി ഒാപ്പറേഷൻ ഡയറക്ടറായിരുന്നു. ഇന്ത്യയുടെ റോക്കറ്റ് വനിതാ എന്നപേരിലും അറിയപ്പെടുന്നു. ബെംഗളൂരുവിലെ ഐ‌എസ്‌സിയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഗവേഷകയാണ് റിതു കരിധാൽ. മുൻപ് മാർസ് ഓർബിറ്റർ മിഷനുള്ള ഐഎസ്ആർഡഒ ടീം അവാർഡും 2007 ൽ മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാമിൽ നിന്ന് ഐഎസ്ആർഒ യംഗ് സയന്റിസ്റ്റ് അവാർഡും നേടിയിട്ടുണ്ട്.

Read More >>