മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാ ബഞ്ച് ഇന്നുമുതല്‍ വാദം കേള്‍ക്കും

മുത്തലാഖ് വിഷയത്തിൽ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് ബഞ്ചിന്റെ തീരുമാനം. തുടക്കത്തില്‍ വിഷയങ്ങള്‍ തീരുമാനിക്കുകയും തുടര്‍ന്നു വിശദമായ വാദം കേള്‍ക്കല്‍ നടക്കുകയായിരിക്കും ചെയ്യുക...

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാ ബഞ്ച് ഇന്നുമുതല്‍ വാദം കേള്‍ക്കും

ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലെ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഭരണഘടനാ ബഞ്ച് ഇന്നുമുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഭരണഘടനബെഞ്ചാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസിനുപുറമേ ജഡ്ജിമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരും ഭരണഘടനാ ബഞ്ചില്‍ അംഗങ്ങളായുണ്ട്.

തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് ബഞ്ചിന്റെ തീരുമാനം. തുടക്കത്തില്‍ വിഷയങ്ങള്‍ തീരുമാനിക്കുകയും തുടര്‍ന്നു വിശദമായ വാദം കേള്‍ക്കല്‍ നടക്കുകയായിരിക്കും ചെയ്യുക. മുസ്ലിം വ്യക്തിനിയമങ്ങള്‍ പൗരന്റെ മനുഷ്യാവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കിയാല്‍ കോടതിക്ക് ഏതുഘട്ടംവരെ ഇടപെടാമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രസ്തുത ഭരണഘടനാ ബഞ്ചിനെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സഹായിക്കും.

ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് മാര്‍ച്ച് 30-ന് ചീഫ് ജസ്റ്റിസ് ഹര്‍ജികള്‍ ഭരണഘടന ബെബഞ്ചിന് വിട്ടത്. മുത്തലാഖ് ഉള്‍പ്പെടെയുള്ള മുസ്ലീം ആചാരങ്ങളുടെ നിയമവശങ്ങള്‍ മാത്രമേ പരിശോധിക്കുവെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാാക്കിയിരുന്നു.