ഉത്തര്‍പ്രദേശില്‍ മുസ്ലീം എംഎല്‍എമാരുടെ എണ്ണം 69ല്‍ നിന്ന് 24ലെത്തി

സമാജ്‌വാദി, ബഹുജന്‍ സമാജ് പാര്‍ട്ടികള്‍ക്കിടെ മുസ്ലീം വോട്ടുകള്‍ വിഘടിച്ചുപോയതാണ് ബിജെപിയുടെ വന്‍ വിജയത്തിന് കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഉത്തര്‍പ്രദേശില്‍ മുസ്ലീം എംഎല്‍എമാരുടെ എണ്ണം 69ല്‍ നിന്ന് 24ലെത്തി

ബിജെപി നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ സംസ്ഥാനത്ത് മുസ്ലീം എംഎല്‍എമാരുടെ എണ്ണം മൂന്നിലൊന്നായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 തെരഞ്ഞെടുപ്പില്‍ 69 മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ നിയമസഭയിലെത്തിയത് 2017ലെത്തിയപ്പോള്‍ 24 ആയി കുറഞ്ഞു. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ബിജെപി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിക്കാതിരുന്നത് വിവാദമായിരുന്നു.

19 ശതമാനം മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ പശ്ചിമ ഉത്തര്‍പ്രദേശ്, റോഹില്‍ഖണ്ട്, തെരായ് പോലുള്ള പ്രദേശങ്ങളില്‍ സമുദായത്തിന് വലിയ തോതില്‍ സ്വാധീനമുണ്ട്. സമാജ്‌വാദി, ബഹുജന്‍ സമാജ് പാര്‍ട്ടികള്‍ക്കിടെ മുസ്ലീം വോട്ടുകള്‍ വിഘടിച്ചുപോയതാണ് ബിജെപിയുടെ വന്‍ വിജയത്തിന് കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Read More >>