ഉത്തര്‍ പ്രദേശില്‍ മുസ്ലീം യുവതി ഭര്‍ത്താവിനെ മുത്തലാക്ക് ചൊല്ലി

അംറീന്‍ ബാനോ (24) എന്ന വനിതയാണ് ഭര്‍ത്താവിനെ മുത്തലാക്ക് ചൊല്ലിയത്. ഭര്‍ത്താവ് സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്നും ഒരിക്കല്‍ അങ്ങനെ ഗര്‍ഭം അലസിപ്പോയെന്നും അവര്‍ പറയുന്നു.

ഉത്തര്‍ പ്രദേശില്‍ മുസ്ലീം യുവതി ഭര്‍ത്താവിനെ മുത്തലാക്ക് ചൊല്ലി

മുത്തലാക്കിനെപ്പറ്റി വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലെ ഒരു മുസ്ലീം യുവതി അതേ മുത്തലാക്ക് ഉപയോഗിച്ച് ശല്യക്കാരനായ ഭര്‍ത്താവിനെ ഒഴിവാക്കി.

അംറീന്‍ ബാനോ (24) എന്ന വനിതയാണ് ഭര്‍ത്താവിനെ മുത്തലാക്ക് ചൊല്ലിയത്. ഭര്‍ത്താവ് സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്നും ഒരിക്കല്‍ അങ്ങനെ ഗര്‍ഭം അലസിപ്പോയെന്നും അവര്‍ പറയുന്നു.

അംറീനും സഹോദരി ഫര്‍ഹീനും അടുത്തുള്ള ഗ്രാമത്തിലെ സബീര്‍, ഷക്കീര്‍ എന്നീ സഹോദരങ്ങളെയാണ് വിവാഹം കഴിച്ചത്. 2012 ലായിരുന്നു വിവാഹം. തുടർന്ന്, ഭര്‍ത്താക്കന്മാര്‍ മര്‍ദ്ദിക്കുന്നതായി ഇരുവരും പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഇരുവരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു.

ഇതിനിടെ, കഴിഞ്ഞ സെപ്റ്റംബറില്‍ ഫര്‍ഹീനെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലിയിരുന്നു. ഒരു കലഹത്തിനു ശേഷം സഹോദരിമാര്‍ അവരുടെ വീട്ടിലേയ്ക്കു തിരിച്ചുപോവുകയും ചെയ്തു.

'എന്റെ ഭര്‍ത്താവ് എന്നോട് ഒന്നും സംസാരിക്കാറില്ല. പണവും തരാറില്ല. എന്റെ കുട്ടികളുടേയും മരുമക്കളുടേയും ആഗ്രഹം അയാളെ ജയിലില്‍ അടയ്ക്കണമെന്നാണ്. എനിക്കയാളെ തലാക്ക് ചൊല്ലണം. മുസ്ലീം സമൂഹത്തില്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ തലാക്ക്, തലാക്ക്, തലാക്ക് എന്നു പറഞ്ഞ് ഒഴിവാക്കുന്നത് പോലെ. അങ്ങനെ, മുസ്ലീം സമൂഹത്തിന്റെ മുന്നില്‍ വച്ച് എനിക്ക് അയാളെ തലാക്ക് ചൊല്ലണം,' അംറീന്‍ പറഞ്ഞു.

അതേസമയം, അംറീന്റെ പരാതി അനുസരിച്ച് നിയമ നടപടിയെടുക്കാമെന്ന് പൊലീസ് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.