മരണപ്പെട്ട ഹിന്ദു ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്കുള്ള മുസ്ലിം ഭർത്താവിൻ്റെ അഭ്യർത്ഥന നിരസിച്ച് ക്ഷേത്ര ഭാരവാഹികൾ

കൊൽക്കത്തക്കാരനായ ഇംതിയാസുർ റഹ്മാൻ്റെ ഭാര്യ നിവേദിത ഘട്ടക്ക് കഴിഞ്ഞ ആഴ്ചയാണ് മരണപ്പെട്ടത്.

മരണപ്പെട്ട ഹിന്ദു ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്കുള്ള മുസ്ലിം ഭർത്താവിൻ്റെ അഭ്യർത്ഥന നിരസിച്ച് ക്ഷേത്ര ഭാരവാഹികൾ

മരണപ്പെട്ട ഹിന്ദു ഭാര്യയുടെ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന മുസ്ലിം ഭർത്താവിൻ്റെ അഭ്യർത്ഥന തള്ളി ഡൽഹി ചിത്തരഞ്ജൻ പാർക്ക് സ്റ്റേഡിയത്തിലെ ക്ഷേത്രം. മുസ്ലിമിനെ വിവാഹം കഴിച്ചതു കൊണ്ട് അവർ ഹിന്ദു മതത്തിൽ നിന്ന് പുറത്തു പോയെന്നും അതുകൊണ്ട് തന്നെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ സാധ്യമല്ലെന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.

പശ്ചിമ ബംഗാൾ കമേഴ്ഷ്യൽ ടാക്സ് ഡിപ്പാർട്ട്മെൻ്റിലെ അസിസ്റ്റൻ്റ് കമ്മീഷണറായ ഇംതിയാസുർ ഓഗസ്റ്റ് 12ആം തിയതിക്ക് വേണ്ടി ചിത്തരഞ്ജൻ പാർക്കിലെ കാളി മന്ദിർ സൊസൈറ്റി 1300 രൂപയ്ക്ക് ബുക്ക് ചെയ്തിരുന്നു. പിന്നീട് ചില പ്രത്യേക കാരണങ്ങളാൽ ബുക്കിംഗ് റദ്ദ് ചെയ്തുവെന്ന് ക്ഷേത്രം ഭാരവാഹികൾ ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

കൊൽക്കത്തക്കാരനായ ഇംതിയാസുർ റഹ്മാൻ്റെ ഭാര്യ നിവേദിത ഘട്ടക്ക് കഴിഞ്ഞ ആഴ്ചയാണ് മരണപ്പെട്ടത്. കഴിഞ്ഞ 20 വർഷമായി വിവാഹിതരായിരുന്ന ഇരുവരും സ്വന്തം മത വിശ്വാസങ്ങളിൽ തന്നെ തുടരാമെന്ന് തീരുമാനിക്കുകയായിരുന്നു. ഡൽഹി നിഗം ബോധ് ഘട്ടിൽ ഹിന്ദു ആചാരപ്രകാരം നിവേദിതയെ സംസ്കരിച്ചെങ്കിലും അവരുടെ കുടുംബം ചടങ്ങിൽ പങ്കെടുത്തില്ല. അതിനു ശേഷമാണ് സിആർ പാർക്കിൽ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഇംതിയാസുർ ശ്രമിച്ചത്.

Read More >>