ഹോട്ടല്‍ മുറിയില്‍ ഹിന്ദു യുവതിക്കൊപ്പം കണ്ട മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം; തല്ലിച്ചതച്ചത് ജയ് ശ്രീ രാം വിളികളോടെ

100ഓളം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഹോട്ടല്‍ മുറിയില്‍ ഹിന്ദു യുവതിക്കൊപ്പം
കണ്ട മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം; തല്ലിച്ചതച്ചത് ജയ് ശ്രീ രാം വിളികളോടെ

ഹോട്ടല്‍ മുറിയില്‍ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം കണ്ട മുസ്ലീം യുവാവിനെ 100ഓളം വരുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടങ്ങിയ അക്രമിസംഘം ജയ് ശ്രീരാം വിളികളോടെയാണ് 21കാരനായ പാഡു ഖാനെ തല്ലിച്ചതച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗുരുതര പരിക്കുകളോടെ യുവാവ് ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 100ഓളം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. ''വേദന കൊണ്ട് പുളയുകയായിരുന്ന യുവാവിനെ ഞങ്ങള്‍ പ്രഥമശുശ്രൂഷ കൊടുത്ത ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.'' ബാര്‍മര്‍ അഡീഷണല്‍ സൂപ്രണ്ട് കൈലാഷ് ദാന്‍ രത്‌നു പറഞ്ഞു. പരിക്കേറ്റ യുവാവോ ഹോട്ടല്‍ അധികൃതരോ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Read More >>