ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചെന്നു 'കുറ്റം'; മുസ്ലിം യുവാവിനെ മരത്തിൽ കെട്ടി അടിച്ചുകൊന്നു

ജാർഖണ്ഡിലെ ഗുംലാ ജില്ലയിലാണ് സംഭവം. 19കാരനായ മുഹമ്മദ് ഷാലിക്കിനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചെന്നു കുറ്റം; മുസ്ലിം യുവാവിനെ മരത്തിൽ കെട്ടി അടിച്ചുകൊന്നു

ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ മരത്തിൽ കെട്ടി അടിച്ചുകൊന്നു. ജാർഖണ്ഡിലെ ഗുംലാ ജില്ലയിലാണ് സംഭവം. 19കാരനായ മുഹമ്മദ് ഷാലിക്കിനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിനു പിന്നിൽ വർഗീയതയില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് കൊലപാതകം നടന്നതെന്നും എസ്‌പി ചന്ദ്രൻ കുമാർ ഝാ മാധ്യമങ്ങളോട് വിശദീകരിച്ചു. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാനായി എത്തിയ മുഹമ്മദ് ഷാലിക്കിനെ കുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് മരത്തിൽ കെട്ടിയിടുകയും മർദിക്കുകയുമായിരുന്നു.

ഏറെ വൈകിയും ഷാലിക്ക് വീട്ടിലെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് ഷാലിക്കിനെ ആശുപത്രിയിൽ എത്തിക്കുന്നത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടിയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ഷാലിക്കിനോട് പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭീഷണി വകവെക്കാതെ ഇരുവരും ബന്ധം തുടരുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.