ജോലി തിരികെ കിട്ടാന്‍ താടി വടിക്കാന്‍ തയ്യാറല്ല: സുപ്രീം കോടതിയോട് മഹാരാഷ്ട്ര റിസര്‍വ് പൊലീസിലെ മുസ്ലീം കോണ്‍സ്റ്റബിള്‍

താടി വടിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി സസ്പെൻഷനിലാണ് സഹിറൊദ്ദീന്‍ ബെദാദെ. താടി വടിക്കാൻ തയ്യാറാകുകയാണെങ്കിൽ ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയിൽ അയാൾ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

ജോലി തിരികെ കിട്ടാന്‍ താടി വടിക്കാന്‍ തയ്യാറല്ല: സുപ്രീം കോടതിയോട് മഹാരാഷ്ട്ര റിസര്‍വ് പൊലീസിലെ മുസ്ലീം കോണ്‍സ്റ്റബിള്‍

മഹാരാഷ്ട്ര സ്‌റ്റേറ്റ് റിസര്‍വ് പൊലീസിന്‌റെ 'താടി പാടില്ല' പോളിസി അനുസരിക്കാത്തതിന്‌റെ പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സസ്‌പെന്‍ഷനില്‍ ആയിരുന്നു സഹിറൊദ്ദീന്‍ ബെദാദെ.

2008 ല്‍ കോണ്‍സ്റ്റബിള്‍ ആയി ജോലിയില്‍ പ്രവേശിച്ച ബദാദെ 2012 ഫെബ്രുവരിയില്‍ താടി വളര്‍ത്താന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. അനുവാദം ലഭിച്ചെങ്കിലും അഞ്ചു മാസങ്ങള്‍ കഴിഞ്ഞ് അനുവാദം തിരിച്ചെടുക്കപ്പെട്ടു.

മഹാരാഷ്ട്ര അഭ്യന്തരമന്ത്രാലയത്തിന്‌റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് താടി വളര്‍ത്താനുള്ള അനുവാദം റദ്ദാക്കപ്പെട്ടത്. ഇതിനെതിരെ ബോംബേ ഹൈക്കോടതിയില്‍ പരാതി നല്‍കിയ ബെദാദെയ്ക്ക് മതപരമായ കാരണങ്ങളാല്‍ താല്‍ക്കാലികമായി താടി വളര്‍ത്താന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‌റെ നിലപാട് അംഗീകരിച്ച കോടതി ഡിസംബര്‍ 2012 ല്‍ ബെദാദെയുടെ പരാതി തള്ളി. 2013 ജനുവരിയില്‍ ബദാദെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതില്‍ പരാതി നല്‍കി.

നാല് വര്‍ഷക്കാലമായി തീരുമാനം ആകാതെ കിടക്കുന്ന പരാതി എത്രയും വേഗം പരിഗണിക്കണമെന്ന് ബദാദെയുടെ വക്കീല്‍ വ്യാഴാഴ്ച അപേക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ്സുമാരായ ജെ എസ് ഖേഹര്‍, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷം അവരുടെ തീരുമാനം അറിയിച്ചു.

'നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. നിങ്ങള്‍ ജോലിയില്‍ ഉണ്ടാകേണ്ട് ആളാണ്. മതപരമായ അവസരങ്ങളില്‍ മാത്രം താടി വയ്ക്കാം എന്ന് സമ്മതിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കോണ്‍സ്റ്റബിള്‍ ജോലിയില്‍ തിരികെ പ്രവേശിക്കാം,' എന്ന് ബഞ്ച് പറഞ്ഞു.

എന്നാല്‍, കോണ്‍സ്റ്റബിളിനു താടി വടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വക്കീല്‍ അറിയിച്ചു. എങ്കില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് ബഞ്ചും അറിയിച്ചു.

ഒരു പൗരനു മതം അനുശാസിക്കുന്ന വിധം ജീവിക്കാന്‍ അവകാശമുണ്ടെന്നും റിസര്‍വ് പൊലീസിന്‌റെ കമാന്‌റന്‌റിന് അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും ബദാദെ പരാതിയില്‍ പറഞ്ഞു.

Read More >>