നടി സാറാ ഖാൻ ബിക്കിനി ഇട്ടു ; ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഭീഷണി

"നീ മുസ്ലിമാണെന്നു മറന്നു പോയിരിക്കുന്നു.", "ഇതനുവദിക്കാനാവില്ല; നീ മതം മാറണം."- സ്ത്രീത്വത്തെ അപമാനിക്കുന്നതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങളും സാറാ ഖാൻ നേരിട്ടു.

നടി സാറാ ഖാൻ ബിക്കിനി ഇട്ടു ; ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഭീഷണി

ഗോവയിലും ദുബൈയിലും അവധി ആഘോഷത്തിനിടെ ബിക്കിനി ധരിച്ചതിന് ഇന്ത്യക്കാരിയായ മുസ്ലിം നടിക്കെതിരെ അധിക്ഷേപവും ഭീഷണിയും. ഇൻസ്റ്റഗ്രാമിൽ ബിക്കിനി ഉൾപ്പെടെയുള്ള വസ്ത്രം ധരിച്ച വിവിധ ഫോട്ടോ നടിയും മോഡലുമായ സാറാ ഖാൻ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഒരു ഫോട്ടോയ്ക്ക് 'വെറുക്കുന്നവർ ആശയക്കുഴപ്പമുള്ള ആരാധകർ' (haters are confused admirers) എന്ന് അടിക്കുറിപ്പായി സാറാ ഖാൻ നൽകിയിരുന്നു.

"നീ മുസ്ലിമാണെന്നു മറന്നു പോയിരിക്കുന്നു." "ബിക്കിനി മുസ്ലിം വിരുദ്ധമാണ്; ഇതനുവദിക്കാനാവില്ല; നീ മതം മാറണം." സ്ത്രീത്വത്തെ അപമാനിക്കുന്നതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങളും സാറാ ഖാൻ ഇതിനകം നേരിട്ട് കഴിഞ്ഞു.

"വിമർശകരേ... താങ്കളെ ഞാൻ ബഹുമാനിക്കുന്നു; അങ്ങ് എന്നെയും ബഹുമാനത്തോടെ കാണുക."- മുൻപ് അധിക്ഷേപിച്ചവർക്ക് ഇങ്ങനെ ഒരു മറുപടി സാറാ ഖാൻ നൽകിയിരുന്നു. എന്നാൽ, ഇത്തവണ ഭീഷണിയായതിനാൽ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

വിവാദമായ ഫോട്ടോ ചുവടെമോഡലിങിലൂടെയാണ് സാറാ ഖാൻ അഭിനയ രംഗത്തേക്ക് എത്തിയത്. 2007 -ൽ മിസ് ഭോപാൽ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പാകിസ്ഥാനിലും ഇന്ത്യയിലും തിരക്കുള്ള നടിയാണ്. നിരവധി ടെലിവിഷൻ സീരിയലിലും ടെലി ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ബ്രജ് ഭൂഷൺ സംവിധാനം ചെയ്ത M3- മിഡ് സമ്മർ മിഡ്നൈറ്റ് മുംബൈയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്

Read More >>