മുലായം സിംഗ് യാദവ് നാലു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്

ശീതീകരണ പ്ലാന്റ്, സ്വിമ്മിംഗ് പൂള്‍, എലവേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് മുലായത്തിന്റെ വീട്ടിലുള്ളത്.

മുലായം സിംഗ് യാദവ് നാലു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് നാല് ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്. ആദിത്യനാഥ് മന്ത്രിസഭ അധികാരത്തിലേറിയ ശേഷം വൈദ്യുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മുലായം സിംഗ് വര്‍ഷങ്ങളായി വൈദ്യുത ബില്‍ അടച്ചിട്ടില്ലെന്ന് വ്യക്തമായത്.

പ്രതിദിനം അനുവദനീയമായ 5 കിലോവാട്ടില്‍ കൂടുതല്‍ പല സന്ദര്‍ഭങ്ങളിലും മുലായം ഉപയോഗിച്ചിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ഒരു മാസത്തിനുള്ളില്‍ ബില്‍ അടയ്ക്കാന്‍ മുലായത്തോട് ആവശ്യപ്പെട്ടു. 12 ലധികം മുറികളുള്ള മുലായത്തിന്റെ വീട് പ്രദേശത്തെ ഏറ്റവും വലിയ വീടാണ്. ശീതീകരണ പ്ലാന്റ്, സ്വിമ്മിംഗ് പൂള്‍, എലവേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് വീട്ടിലുള്ളത്.