മുംബൈയിലെ മുഗൾ മസ്ജിദ് നവീകരിക്കുന്നു

1860 ലാണ് മസ്ജിദ് പണിതത്. ഇറാനിയായ കച്ചവടക്കാരൻ ഹാജി മൊഹമ്മദ് ഹുസൈൻ ഷിറാസി ആണ് നിർമ്മാണം നടത്തിയത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ ഇറാനികളാണ് പള്ളിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. മുഹറം വൻ ആഘോഷത്തോടെയാണ് ഇവിടെ നടത്തുക.

മുംബൈയിലെ മുഗൾ മസ്ജിദ് നവീകരിക്കുന്നു

മുംബൈയിലെ ചരിത്രപ്രസിദ്ധമായ മുഗൾ മസ്ജിദിന് പുതുജീവൻ നൽകാനുള്ള ജോലികൾ ആരംഭിച്ചു. ഇന്ത്യയിലെ ഇറാനിയൻ സംസ്കാരത്തിന്റെ ശേഷിപ്പുകളിലൊന്നായ മുഗൾ മസ്ജിദ് 160 വർഷം പഴക്കമുള്ളതാണ്.

ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൈകൊണ്ട് നിർമ്മിച്ച ടൈലുകൾ കൊണ്ടാണ് നവീകരണം ചെയ്യുന്നത്. മുകൾത്തട്ടും വിളക്കുകളും ജനാലപ്പാളികളും എല്ലാം പുതുമോടിയണിയും.

1860 ലാണ് മസ്ജിദ് പണിതത്. ഇറാനിയായ കച്ചവടക്കാരൻ ഹാജി മൊഹമ്മദ് ഹുസൈൻ ഷിറാസി ആണ് നിർമ്മാണം നടത്തിയത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ ഇറാനികളാണ് പള്ളിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. മുഹറം വൻ ആഘോഷത്തോടെയാണ് ഇവിടെ നടത്തുക.

1990 നു ശേഷം ആദ്യമായിട്ടാണ് പള്ളി നവീകരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് നവീകരണം നടക്കുക. ആദ്യം മസ്ജിദിന്റെ ഗേറ്റിനുള്ളിലെ ഭാഗങ്ങളിലും ഹാളിലും അറ്റകുറ്റപ്പണികൾ നടത്തും. രണ്ടാം ഘട്ടത്തിൽ മിനാരങ്ങളും മുഖപ്പും നവീകരിക്കും.

Story by