ദില്ലിയിൽ നിന്ന് പുറ്റിങ്ങലിലേക്ക് 2833 കിലോമീറ്റർ ​ഗോരഖ്പൂരിലേക്ക് 823; എന്നിട്ടും മോദി പോയില്ല

2016 ഏപ്രിൽ 9 ന് പുലർച്ചെ 3. 30 നാണ് കൊല്ലം പരവൂരിലെ പുറ്റിങ്ങലിൽ വൻ വെടിക്കെട്ടപകടം ഉണ്ടായത്. മരണ സംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വും മുൻപ് തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോദി പുറ്റിങ്ങലിലെത്തി. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ നിഷ്പ്രഭനാക്കിയ സന്ദർശനം. പ്രധാനമന്ത്രി ഒറ്റക്കല്ല വന്നത് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ. പി. നഡ്ഡയും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാത്രമല്ല ആരോ​ഗ്യമന്ത്രി വി. എസ്. ശിവകുമാറും നിഷ്പ്രഭനായി. നേരിൽ കണ്ട ആ ദുരന്തത്തിന്റെ ദു:ഖത്തിലാണ്ടിരുന്നുവെങ്കിലും സന്ദർശനത്തിന്റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്യാൻ മോദി മറന്നില്ല.

ദില്ലിയിൽ നിന്ന് പുറ്റിങ്ങലിലേക്ക് 2833 കിലോമീറ്റർ
​ഗോരഖ്പൂരിലേക്ക് 823; 
എന്നിട്ടും മോദി പോയില്ല

ദില്ലിയിൽ നിന്ന് കേരളത്തിലെ പുറ്റിങ്ങലേക്ക് 2833 കിലോമീറ്ററാണ് ദൂരം.റോഡ് മാർ​ഗം ഇവിടെ എത്താനുള്ള സമയം 45 മണിക്കൂറാണ്. കേരളത്തിലേക്ക് ദില്ലിയിൽ നിന്നുള്ള ആകാശയാത്രാ സമയം 3 മണിക്കൂറും. ​ദില്ലിയിൽ നിന്ന് , ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുന്ന ​ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് 823 കിലോമീറ്റർ മാത്രമാണ് ദൂരം. ഹെലികോപ്റ്ററിൽ ഇവിടെയെത്താൻ ചെറിയ സമയം മാത്രം മതിയാകും. അവിടെയാണ് 70 കുഞ്ഞുങ്ങൾ സർക്കാർ അനാസ്ഥ കൊണ്ട് മാത്രം പ്രാണവായു കിട്ടാതെ മരിച്ചത്. ഈ കണക്ക് പറയുന്നത് മറ്റാരോടുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ്. 2016 ഏപ്രിൽ 9 ന് പുലർച്ചെ 3. 30 നാണ് കൊല്ലം പരവൂരിലെ പുറ്റിങ്ങലിൽ വൻ വെടിക്കെട്ടപകടം ഉണ്ടായത്. മരണ സംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വും മുൻപ് തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോദി പുറ്റിങ്ങലിലെത്തി. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ നിഷ്പ്രഭനാക്കിയ സന്ദർശനം. പ്രധാനമന്ത്രി ഒറ്റക്കല്ല വന്നത് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ. പി. നഡ്ഡയും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാത്രമല്ല ആരോ​ഗ്യമന്ത്രി വി. എസ്. ശിവകുമാറും നിഷ്പ്രഭനായി.

നേരിൽ കണ്ട ആ ദുരന്തത്തിന്റെ ദു:ഖത്തിലാണ്ടിരുന്നുവെങ്കിലും സന്ദർശനത്തിന്റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്യാൻ മോദി മറന്നില്ല. വിമാനമാർ​ഗം സംഭവസ്ഥലത്ത് എത്തിയ മോദിയുടെ സന്ദർശനത്തെ വിരോചിതമെന്ന് പലരും വാഴ്ത്തി. ശവങ്ങൾക്കു മേൽ പറന്നിറങ്ങുന്ന കഴുകന്റെ ബിംബം മറ്റ് പലരുടെയും മനസിൽ വന്നു. അകടം നടന്ന സ്ഥലവും പരിക്കേറ്റവർ കഴിഞ്ഞ ആശുപത്രിയും മോദി സന്ദർശിച്ചു. ചിത്രങ്ങൾ എല്ലാം ട്വിറ്റർ അക്കൗണ്ടിൽ കൃത്യമായി കയറി.


Image Title


നീണ്ട കാലയളവിനു ശേഷം ഉത്തർ പ്രദേശിൽ ബിജെപി അധികാരത്തിൽ വന്നു. ആർ എസ് എസ് കാരനായ ആദിത്യനാഥാണ് മുഖ്യമന്ത്രി. ആദിത്യനാഥിന്റെ മണ്ഡലത്തിൽ തന്നെയുള്ള ബിആർഡി സർക്കാർ മെഡിക്കൽ കോളജിൽ പ്രാണവായു കിട്ടാതെ 70 കുഞ്ഞുങ്ങൾ മരിച്ചു വീണത് ഒരാഴ്ചകൊണ്ടാണ്.

വന്ദേമാതരം നിർബന്ധമാക്കുന്നതിനെപ്പറ്റിയുള്ള ചർച്ചയിൽ നിന്ന് വഴി മാറാതിരിക്കാൻ രാജ്യത്തെ ഞെട്ടിച്ച വാർത്ത മറച്ചു വെയ്ക്കാൻ ദേശീയ മാധ്യമങ്ങൾ ശ്രമിച്ചതിന്റെ ഫലമായി സംഭവത്തെക്കുറിച്ച് അറിയാഞ്ഞിട്ടാണോ എന്നറിയില്ല മോദി ​ഗൊരഖ്പൂരിലേക്ക് എത്തിയതേയില്ല. പുറ്റിങ്ങലിലേതു പൊലെ അപകട സ്ഥലവും ആശുപത്രിയം സന്ദർശിക്കുക എന്ന ജോലി ഭാരം ​ഗോരഖ്പൂരിലില്ലായിരുന്നു. ആശുപത്രയിൽ മാത്രം സന്ദർശനം നടത്തിയാൽ മതിയായിരുന്നു. എന്നിട്ടും മോദി എത്തിയില്ല.


Image Title


Image Title
Read More >>