ജീവനക്കാരനെ തല്ലിയ ശിവസേന എംപിയോടു വിട്ടുവീഴ്ചയില്ലെന്നു വിമാനക്കമ്പനികൾ; ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദ് തിരികെ പോയത് ട്രെ​യി​നി​ൽ

എ​യ​ർ ഇ​ന്ത്യ​യും മ​റ്റു സ്വ​കാ​ര്യ വി​മാ​ന​കമ്പ​നി​ക​ളും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ഗെ​യ്ക്‌​വാ​ദിന് ട്രെ​യി​നിനെ ആശ്രയിക്കേണ്ടിവന്നത്.

ജീവനക്കാരനെ തല്ലിയ ശിവസേന എംപിയോടു വിട്ടുവീഴ്ചയില്ലെന്നു വിമാനക്കമ്പനികൾ; ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദ് തിരികെ പോയത് ട്രെ​യി​നി​ൽ

എയർഇന്ത്യയ ജീവനക്കാരനെ മർദ്ദിച്ചതിന്റെ പേരിൽ വി​മാ​ന ക​മ്പ​നി​ക​ൾ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ശി​വ​സേ​ന എം​പി ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദ് വി​മാ​ന യാ​ത്ര ഉ​പേ​ക്ഷി​ച്ച് ട്രെ​യി​നി​ൽ ഡ​ൽ​ഹി​വി​ട്ടു. ട്രെ​യി​നി​ൽ മും​ബൈ​യി​ലേ​ക്കാ​ണ് എംപി പോ​യ​ത്. എ​യ​ർ ഇ​ന്ത്യ​യും മ​റ്റു സ്വ​കാ​ര്യ വി​മാ​ന​കമ്പ​നി​ക​ളും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ഗെ​യ്ക്‌​വാ​ദിന് ട്രെ​യി​നിനെ ആശ്രയിക്കേണ്ടിവന്നത്.

വി​മാ​ന​ത്തി​ലെ സീ​റ്റു ത​ർ​ക്ക​ത്തി​നി​ടെ 60 വ​യ​സു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ഡ്യൂ​ട്ടി മാ​നേ​ജ​ർ സു​കു​മാ​റി​നെ​യാ​ണു ശി​വ​സേ​ന എം​പി ര​വീ​ന്ദ്ര ഗെ​യ്ക്‌​വാ​ദ് ചെ​രു​പ്പി​ന​ടി​ക്കു​ക​യും ഷ​ർ​ട്ട് വ​ലി​ച്ചു കീ​റു​ക​യും ചെ​യ്ത​ത്. തുടർന്നു ഗെ​യ്ക്‌​വാ​ദി​ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തുകയായിരുന്നു. നേ​ര​ത്തെ ഡ​ൽ​ഹി​യി​ൽ​നി​ന്നും പു​നെ​യി​ലേ​ക്കു​ള്ള ഗെ​യ്ക്‌​വാ​ദി​ന്‍റെ ടി​ക്ക​റ്റ് എ​യ​ർ​ഇ​ന്ത്യ റ​ദ്ദാ​ക്കി​യി​രു​ന്നു. എ​യ​ർ​ഇ​ന്ത്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​നും, സ​ർ​വീ​സ് വൈ​കി​പ്പി​ച്ച​തി​നും എം​പി​ക്കെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു.

വിമാനത്തില്‍ ബിസിനസ് ക്ലാസില്ലെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും ഗേയ്ക്ക്വാദ് അതംഗീകരിക്കാന്‍ തയ്യാറായല്ല. അനുനയിപ്പിക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ഡെപ്യൂട്ടി ക്രൂ മാനേജര്‍ സുകുമാറിനെ എം പി മര്‍ദിക്കുകയായിരുന്നു. ചെരിപ്പുകൊണ്ട് പതിനഞ്ചു തവണ അടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അടിയേറ്റ് ജീവനക്കാരന്റെ കണ്ണടപൊട്ടുകയും ഷര്‍ട്ട് കീറുകയും ചെയ്തു. യാത്രികരെല്ലാം പുറത്തിറങ്ങിയെങ്കിലും എയര്‍ഇന്ത്യ ചെയര്‍മാനോ വ്യോമയാന മന്ത്രിയോ ക്ഷമപറഞ്ഞാലേ താന്‍ ഇറങ്ങൂ എന്നായിരുന്നു എംപിയുടെ നിലപാട്.

ബിസിനസ് ക്ലാസ് കൂപ്പണുള്ള തനിക്ക് എയര്‍ ഇന്ത്യ പതിവായി ഇക്കോണമി ക്ലാസിലാണ് സീറ്റ് നല്‍കുന്നതെന്നും അതാണ് തന്നെ രോഷാകുലനാക്കിയതെന്നും പിന്നീട് ഗേയ്ക്കവാദ് പറഞ്ഞു. സംഭവം ഏറെ വിവാദമായതോടെ ഗേയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നു. ഇനി ഇദ്ദേഹത്തിന് എയര്‍ഇന്ത്യയില്‍ യാത്രചെയ്യാനാകില്ല.