ഹൈന്ദവ സന്യാസി മാംസം വാങ്ങുന്ന ചിത്രം ഷെയര്‍ ചെയ്ത മുസ്ലീം യുവാവ് മധ്യപ്രദേശില്‍ അറസ്റ്റില്‍

രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് പോലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. യുവാവിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു

ഹൈന്ദവ സന്യാസി മാംസം വാങ്ങുന്ന ചിത്രം ഷെയര്‍ ചെയ്ത മുസ്ലീം യുവാവ് മധ്യപ്രദേശില്‍  അറസ്റ്റില്‍

ഹൈന്ദവ സന്യാസി മാംസം വാങ്ങുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശിലാണ് അസാധാരണ പോലീസ് നടപടി. ഐപിസി 505 (2) വകുപ്പ് പ്രകാരം അതിഖ് അഫ്‌സല്‍ ഖാന്‍ എന്ന യുവാവിനെതിരെ കേസെടുത്തിട്ടുമുണ്ട്. സന്യാസി മാംസം വാങ്ങുന്ന ചിത്രമാണ് ജാബുവ സ്വദേശിയായ മെഡിക്കല്‍ ബിരുദധാരിയായ യുവാവ് ഷെയര്‍ ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് പോലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. 'റഹീമിന്റെ കടയില്‍ നിന്ന് രാം (സ്വാമിയുടെ പേര്) പച്ചക്കറി വാങ്ങുന്ന അപൂര്‍വ ചിത്രം' എന്ന ക്യാപ്ഷനോടുകൂടിയാണ് അതിഖ് ഫോട്ടോ ഷെയര്‍ ചെയ്തത്. അനില്‍ ഹേംരാജ് പ്രജാപതി എന്നയാളുടെ പരാതിയിലാണ് അതിഖിനെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു.