മദ്യപാനികളെ നേരിടാന്‍ ബാറ്റ്; വധുക്കള്‍ക്ക് മധ്യപ്രദേശ് എംഎല്‍ഏയുടെ വിവാഹസമ്മാനം

'മൊഗ്രി' എന്നറിയപ്പെടുന്ന ബാറ്റ് ഉത്തരേന്ത്യയില്‍ തുണി അടിച്ചലക്കാന്‍ ഉപയോഗിക്കുന്നതാണ്. അതു പലവിധ ഉപയോഗങ്ങള്‍ ഉള്ളതാണെന്നാണു ഭാര്‍ഗവ പറയുന്നത്. അതിലൊന്നാണു മദ്യപിച്ച് ഉപദ്രവിക്കുന്നവരെ നേരിടല്‍.

മദ്യപാനികളെ നേരിടാന്‍ ബാറ്റ്;  വധുക്കള്‍ക്ക് മധ്യപ്രദേശ് എംഎല്‍ഏയുടെ വിവാഹസമ്മാനം

മദ്യപാനം കൊണ്ടുണ്ടാകുന്ന ഗാര്‍ഹികപീഡനങ്ങള്‍ തടയാന്‍ വേറിട്ട വഴിയുമായി മധ്യപ്രദേശിലെ എംഎല്‍എ ഗോപാല്‍ ഭാര്‍ഗവ. ഗരാക്കോട്ട ജില്ലയില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി നടത്തിയ സമൂഹവിവാഹത്തിലാണു മരം കൊണ്ടുള്ള 10,000 ബാറ്റുകള്‍ വധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്തത്.

'മൊഗ്രി' എന്നറിയപ്പെടുന്ന ബാറ്റ് ഉത്തരേന്ത്യയില്‍ തുണി അടിച്ചലക്കാന്‍ ഉപയോഗിക്കുന്നതാണ്. അതു പലവിധ ഉപയോഗങ്ങള്‍ ഉള്ളതാണെന്നാണു ഭാര്‍ഗവ പറയുന്നത്. അതിലൊന്നാണു മദ്യപിച്ച് ഉപദ്രവിക്കുന്നവരെ നേരിടല്‍.

'ഈ ബാറ്റ് മദ്യപാനികളെ നന്നാക്കാനുള്ളതാണ്. പൊലീസ് ഒന്നും പറയില്ല,' എന്നാണു ബാറ്റിന്‌റെ ഇരുവശങ്ങളിലുമായി എഴുതിയിരിക്കുന്നത്. അരയ്ക്കു താഴെ ബാറ്റ് ഉപയോഗിച്ചോളാനാണ് എംഎല്‍ഏയുടെ ഉപദേശം.

ജില്ലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണു മദ്യപാനം. ഗ്രാമങ്ങളില്‍ പോകുമ്പോള്‍ അവിടത്തെ സ്ത്രീകള്‍ മദ്യം നിരോധിക്കാനാണ് ആവശ്യപ്പെടുന്നത് എന്നു ഭാര്‍ഗവ പറഞ്ഞു. അവരുടെ ഭര്‍ത്താക്കന്മാര്‍ വരുമാനത്തിന്‌റെ ഭൂരിഭാഗവും മദ്യപിക്കാനായി ചെലവാക്കുന്നു എന്നാണു പരാതി. വീട്ടുചെലവിനു കുറച്ചു മാത്രമേ എത്തുന്നുള്ളു.

'ഒരു കുടുംബത്തിനു 100 രൂപ കിട്ടുമെങ്കില്‍ അതില്‍ 50 രൂപ മദ്യപിക്കാന്‍ ചെലവാക്കുന്നു'- ഭാര്‍ഗവ പറയുന്നു. പല സ്ത്രീകളും ഗാര്‍ഹികപീഡനത്തിനും ഇരയാകുന്നുണ്ട്.

എഴുന്നൂറു വിവാഹങ്ങളാണ് അന്നു നടന്നത്. ബാറ്റുകള്‍ക്കൊപ്പം വീട്ടുപകരണങ്ങളും മൊബൈല്‍ വാങ്ങാനുള്ള പണവും സമ്മാനമായി നല്‍കിയിരുന്നു.

Read More >>