ദുഃഖവെള്ളിയില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ആഘോഷം വേണ്ടെന്നു ബിജെപിയുടെ സഖ്യകക്ഷി എം.പി സന്ഗ്മന

ക്രൈസ്തവരുടെ വിശുദ്ധ ദിവസമായ ദുഖവെള്ളി ദിനം ഇത്തവണ ഇന്ത്യയില്‍ മറ്റു പല വിശേഷദിവസങ്ങളുമായി ഒത്തു ചേര്‍ന്നാണ് വന്നിരിക്കുന്നത്. വിഷു ആഘോഷിക്കുവാനും ദുഖവെള്ളി ആചരിക്കുവാനും ആളുകള്‍ തയ്യാറായി കഴിഞ്ഞു. ദുഃഖവെള്ളി ദിനമായ ഏപ്രില്‍ 14നാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ ആഘോഷിക്കുവാനും കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്

ദുഃഖവെള്ളിയില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ആഘോഷം വേണ്ടെന്നു ബിജെപിയുടെ സഖ്യകക്ഷി എം.പി സന്ഗ്മന

ഏപ്രില്‍ 14ന് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ ആഘോഷിക്കുവാനുള്ള തീരുമാനം ഈ വര്‍ഷം മാറ്റിവയ്ക്കണമെന്ന് ബിജെപിയുടെ സഖ്യകക്ഷിയംഗമായ എം.പി.

ഒരു മതവിഭാഗത്തിന്റെ ഏറ്റവും വിശുദ്ധമായ ദിവസത്തില്‍ ഇത്തരം ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്നാണ് ലോക്സഭാ എം.പി കോണ്റാഡ് സന്ഗ്മ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേഘാലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് സന്ഗ്മ.

ഭാരതത്തിന്റെ മതേതരമൂല്യം ഇങ്ങനെ സംരക്ഷിക്കപ്പെടണം. ഇക്കാര്യം ഉന്നയിച്ചു സന്ഗ്മ പ്രധാനമന്ത്രിക്കു കത്തയച്ചു.

ഡിജിറ്റല്‍ ഇന്ത്യ ദിനമായ ഏപ്രില്‍ 14ലാണ് ഈ വര്‍ഷം ദുഃഖവെള്ളിയും ആചരിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യയ്ക്കു എന്റെ എല്ലാ വിധ ആശംസകളും പിന്തുണയും അറിയിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി ദുഖവെള്ളി ഏറ്റവും വിശുദ്ധ ദിനമായി ആചരിക്കുന്ന എന്റെ ക്രിസ്ത്യന്‍ സഹോദരന്മാരുടെ വൈകാരികതയും എന്നെ ആശങ്കയിലാക്കുന്നു. അതിനാല്‍ ദുഖവെള്ളി ദിനത്തിലെ ഡിജിറ്റല്‍ ഇന്ത്യ ആഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ഇന്ത്യയുടെ എഴുതപ്പെട്ട മതേതരത്വം ആത്മാവിലും പ്രവൃത്തിയിലും ആദരിക്കപ്പെടട്ടെ..

പ്രധാനമന്ത്രിക്കുള്ള കത്തില്‍ സന്ഗ്മ ആവശ്യപ്പെട്ടു.മണിപ്പൂരില്‍ ഭരണം രൂപീകരിക്കാന്‍ ബിജെപിയെ സഹായിച്ചതില്‍ മുഖ്യപങ്കു വഹിച്ച നാഷണല്‍ പീപിള്‍സ് പാര്‍ട്ടി എന്‍.പി.പിയംഗമാണ് സന്ഗ്മ. എന്‍.സിപി നേതാവും മുന്‍ ലോക്സഭാ സ്പീക്കറായപി.എ.സന്ഗ്മയുടെ മകനാണ് കോണ്റാഡ് സന്ഗ്മന.കോണ്‍ഗ്രസ് നേതാവായ മുകുള്‍ സഗ്മ്ന നയിക്കുന്ന മേഘാലയ സര്‍ക്കാര്‍ ദുഖവെള്ളി ദിവസത്തില്‍ ഡിജിറ്റല്‍ ഇന്ത്യ ആഘോഷം വേണ്ടെന്നു വച്ചിട്ടുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് ക്രിസ്തുമസ് ദിനത്തെ സദ്‌ഭരണ ദിനമായി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2015 ക്രിസ്തുമസ് ദിനത്തില്‍ ജഡ്ജിമാരുടെ ദേശീയ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത ചീഫ് ജസ്റ്റിസ് എച്.എല്‍.ദത്തുവിന്റെ തീരുമാനത്തിനെതിരെ രണ്ടു ന്യാധിപന്മാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. കോണ്‍ഫറന്‍സ് തീയതി മാറ്റണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തീരുമാനം വേദനിപ്പിക്കുന്നതും മുറിപ്പെടുത്തുന്നതുമാണ് എന്നായിരുന്നു അന്ന് കുര്യന്‍ ജോസഫ് പ്രതികരിച്ചത്.

Read More >>