മദർ തെരേസ അനാഥാലയത്തിലെ 'ശിശുക്കച്ചവടം' ബിജെപിയുടെ വ്യാജവാർത്തയെന്ന് റിപ്പോർട്ട്

ഇനിയും രാജ്യം വിഭജിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിങ്ങൾ നടത്തുന്ന പ്രസംഗം എന്ന പേരിൽ പ്രചരിക്കുന്ന വാർത്തയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

മദർ തെരേസ അനാഥാലയത്തിലെ ശിശുക്കച്ചവടം ബിജെപിയുടെ വ്യാജവാർത്തയെന്ന് റിപ്പോർട്ട്

റാഞ്ചി മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിയിൽ കുട്ടികളെ വില്പന നടത്തിയ വാർത്ത വ്യാജമെന്ന് ജാർഖണ്ഡ് എഡിജിപി. ഇത് ബിജെപി സൈബർ വിഭാഗത്തിൻ്റെ വ്യാജപ്രചാരണമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഉറപ്പ് ലഭിച്ചിരുന്നില്ല. ഇപ്പോൾ അതിലേക്ക് വിരൽ ചൂണ്ടുന്ന പ്രസ്താവനയാണ് എഡിജിപി നടത്തിയത്. ഇനിയും രാജ്യം വിഭജിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിങ്ങൾ നടത്തുന്ന പ്രസംഗം എന്ന പേരിൽ പ്രചരിക്കുന്ന വാർത്തയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ മാസം ആദ്യമാണ് റാഞ്ചിയിലെ മദർ തെരേസ അനാഥമന്ദിരത്തിലെ കുട്ടികൾ വിൽക്കപ്പെടുകയാണെന്ന് പ്രചാരണം തുടങ്ങിയത്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി യൂനിറ്റ് ഇന്‍ചാര്‍ജ്ജ് സിസ്റ്റര്‍ കോണ്‍സേലിയ, ജീവനക്കാരി അനിമ ഇഡ്വാര്‍ എന്നിവർ അറസ്റ്റിലായിരുന്നു. 14 മാസം പ്രായമായ കുഞ്ഞിനെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ നല്‍കിയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ വാങ്ങിയതെന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ രൂപാ കുമാരി ആരോപിച്ചിരുന്നു. ഇവർ നൽകിയ പരാതിയിന്മേലായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാല്‍ ദമ്പതികള്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ല.

Read More >>