ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ 30 ശിശുക്കൾ മരിച്ചു; സംഭവം മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തിൽ

മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ​ഗൊരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഓക്സിജൻ തീർന്നു പോയതാണ് കുഞ്ഞുങ്ങളുടെ കൂട്ട മരണത്തിനിടയാക്കിയത്. ശിശുമരണം 3 ദിവസങ്ങളായി നടക്കുകയാണ് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.

ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ 30 ശിശുക്കൾ മരിച്ചു; സംഭവം മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തിൽ

ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തിനിടെ 30 ശിശുക്കൾ പ്രാണവായു കിട്ടാതെ മരിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ​ഗൊരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഓക്സിജൻ തീർന്നു പോയതാണ് കുഞ്ഞുങ്ങളുടെ കൂട്ട മരണത്തിനിടയാക്കിയത്. ശിശുമരണം 3 ദിവസങ്ങളായി നടക്കുകയാണ് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. ബിആർഡി ആശുപത്രിയിലാണ് 30 കുഞ്ഞുങ്ങൾ മരിച്ചത്.

കൂട്ട ശിശുമരണം ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല സ്ഥിരീകരിച്ചു. വിവിധ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. 3 ദിവസം കൊണ്ട് 30 ശിശുക്കൾ മരിച്ച സംഭവം ഉണ്ടായിട്ടും ദേശീയ മാധ്യമങ്ങൾ ഈ വാർത്ത വേണ്ട വിധം റിപ്പോർട്ട് ചെയ്തില്ല എന്നതും ശ്രദ്ധേയമായി.

Read More >>