മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ബി.എസ്.എന്‍.എല്‍ ടവറുകള്‍ കൂടുതലായി സ്ഥാപിക്കും

ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ നക്‌സല്‍ സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2200 ടവറുകള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിരുന്നു.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ബി.എസ്.എന്‍.എല്‍ ടവറുകള്‍ കൂടുതലായി സ്ഥാപിക്കും

രാജ്യത്തെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ 3000ല്‍ അധികം ടെലികോം ടവറുകള്‍ അടിയന്തിരമായി സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും. മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ ആശയവിനിമയം അനായാസമാക്കുന്നതിനു വേണ്ടിയാണിത്.

ഛത്തീസ്ഗഡിലെ സുക്മയില്‍ അടുത്തിടെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് ബാധിത മേഖലകളിലെ മൊബീല്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സുക്മയിലെ ആശയവിനിമയ സൗകര്യം പരിമിതമായിരുന്നു. സെക്കന്റില്‍ 512 കിലോബൈറ്റ്‌സ് വേഗതയുള്ള ബാന്റ്‌വിഡ്ത്താണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരു നിശ്ചിത സമയത്ത് 10 മുതല്‍ 15 വരെ ഉപഭോക്താക്കളെ മാത്രമെ ഈ ബാന്‍ഡ്‌വിഡ്ത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു.