മോദിയെയും അമിത് ഷായെയും തൊട്ടാൽ മാധ്യമങ്ങൾക്ക് പൊള്ളും; നിരീക്ഷണത്തിന് 200 അംഗ സംഘം

പിന്നെ ഭീഷണിയും കല്പനയുമാണ്. ബിജെപി ഓഫീസിൽ നിന്നോ വാർത്താ വിനിമയ മന്ത്രാലയത്തിൽ നിന്നോ ആവും ഈ കോൾ. ഒരു ലൈവ് പരിപാടി നിർത്തി വെക്കാനോ അല്ലെങ്കിൽ ഒരു പ്രത്യേക വിഷയത്തിൽ ചർച്ച സംഘടിപ്പിക്കാനോ ഒക്കെയാവും കല്പന.

മോദിയെയും അമിത് ഷായെയും തൊട്ടാൽ മാധ്യമങ്ങൾക്ക് പൊള്ളും; നിരീക്ഷണത്തിന് 200 അംഗ സംഘം

ഡൽഹി സൂചനാ ഭവനിൽ സ്ഥിതി ചെയ്യുന്ന സിബിഐ ഹെഡ്ക്വാർട്ടേഴ്സിനു തൊട്ടടുത്താണ് രാജ്യത്താകമാനമുള്ള മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള 200 അംഗ കേന്ദ്ര സംഘത്തിൻ്റെ ഓഫീസ്. കേന്ദ്ര സംഘം എന്നാൽ ബിജെപി സർക്കാർ ശമ്പളം നൽകുന്ന 200 പേർ.

കഴിഞ്ഞ നാലു വർഷത്തിലാദ്യമായി ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ മൊബൈൽ ഫോൺ വാങ്ങി വെക്കുക എന്നൊരു പുതിയ പ്രവണതയ്ക്കും അവിടെ തുടക്കമായിട്ടുണ്ട്. അടുത്തിടെ എബിപി ന്യൂസിൻ്റെ 'മാസ്റ്റർസ്ട്രോക്ക്' എന്ന പ്രൈം ടൈം ഷോയെ നിരീക്ഷണം ചെയ്ത വിവരങ്ങൾ ചോർന്നിരുന്നു. അത്തരമൊരു അവസ്ഥ ഇനിയുണ്ടാവരുതെന്ന് വാർത്താവിനിമയ വകുപ്പിലെ അഡീഷണൽ ഡയറക്ടർ ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ നിരീക്ഷണ സംഘത്തിലെ അംഗങ്ങൾക്ക് ആറു മാസത്തെ ജോലി ഉടമ്പടിയാണുള്ളത്. വർഷങ്ങളായി ജോലി ചെയ്യുന്നവരാണെങ്കിലും ഇപ്പോൾ ഇങ്ങനെയാണ് ഇവിടെ നടക്കുന്നത്. ഇവിടെ, സ്ഥിരജോലിയും ശമ്പളവർദ്ധനവും ആവശ്യപ്പെട്ട പതിനഞ്ചോളം ആളുകളെ ഈയിടെ പിരിച്ചു വിട്ടതു കൂടി ചേർത്തു വായിക്കേണ്ടതാണ്. ജോലി സാഹചര്യങ്ങളിലെ വിയോജിപ്പുകൾ നിലനിൽക്കുമ്പോൽ തന്നെ സംഘം ചെയ്തു തീർക്കേണ്ട ജോലി വളരെ കൃത്യമായി അവരെ അറിയിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ വളരെ വ്യക്തമാണ്- ബിജെപിയെപ്പറ്റിയും അമിത് ഷാ, നരേന്ദ്ര മോദി എന്നിവരെപ്പറ്റിയും ചാനലുകൾ ചെയ്യുന്ന പ്രൈം ടൈം ഷോകളുടെ വിവരങ്ങൾ ശേഖരിക്കുക. എന്താണ് ചർച്ചയെന്നും അതെത്ര നേരം നീണ്ടുവെന്നും ദിനേനയുള്ള റിപ്പോർട്ടുകളാണ് വേണ്ടത്. വാർത്താ വിനിമയ മന്ത്രി രാജ്യവർദ്ധൻ റാത്തോർ തന്നെപ്പറ്റി ചാനലുകൾ നടത്തുന്ന ചർച്ചകളെപ്പറ്റി അറിയിക്കാനും സംഘത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

അടിസ്ഥാനപരമായി വാർത്താ ചാനലുകളാണ് നിരീക്ഷണ വലയത്തിലുള്ളത്- എന്താണവർ കാണിക്കുന്നത്, എന്താണവർ പറയുന്നത്, അവരുടെ ചർച്ചകൾ ഏതൊക്കെ വിഷയങ്ങളിലാണ്, ആരൊക്കെ ആ ചർച്ചകളിൽ പങ്കെടുക്കുന്നു, അവരൊക്കെ അവിടെ എന്തു പറയുന്നു, സർക്കാരിനെ പുകഴ്ത്തിയും ഇകഴ്ത്തിയും പറയുന്നതാര് എന്നിങ്ങനെയുള്ള ഒട്ടേറെ ചോദ്യങ്ങളിലാണ് നിരീക്ഷണം നടക്കുന്നത്. പ്രൈംടൈം ബുള്ളറ്റിനുകളിലാണ് സൂക്ഷ്മമായ അവലോകനം നടക്കുന്നത്. ചാനൽ ഒരു വിഷയത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും എങ്ങനെയാണ് അവർ അത് അവതരിപ്പിക്കുന്നതെന്നും നിരീക്ഷണം നടക്കുന്നു. സർക്കാരിനെ പറ്റിയുള്ള റിപ്പോർട്ടുകൾ കൃത്യമായി സൂചിപ്പിക്കും. വളരെ സൂക്ഷ്മമായി റിപ്പോർട്ട് തയ്യാറാക്കും.

സൂക്ഷ്മവീക്ഷണവും രാഷ്ട്രീയാവബോധവുമുള്ള മാധ്യമപ്രവർത്തകരെ സംഘം പ്രത്യേകം വീക്ഷിക്കും. സർക്കാരിനു നേരെയുള്ള സമീപനത്തിൻ്റെ തോതനുസരിച്ച് ടിവി ചാനലുകൾക്ക് ഇവർ ഗ്രേഡും നൽകിയിട്ടുണ്ട്. സർക്കാരിനെ പുകഴ്ത്തുകയും മോദി-അമിത് ഷാ സ്തുതി ഗീതങ്ങൾ പാടുകയും ചെയ്യുന്ന ചാനലുകൾ 'വിശ്വസനീയം' എന്നറിയപ്പെടുന്നു. പ്രധാനമന്ത്രിയുടെ മുഖം കാണിക്കുന്നതിൽ കുറച്ച് പിശുക്ക് കാത്തു സൂക്ഷിക്കുന്ന ചാനലുകൾ മധ്യവർഗക്കാരാണ്. ഇത്തരം ചാനലുകൾക്ക് ഈ നിരീക്ഷണ സംഘത്തിൽ നിന്നും ഇടക്ക് ഒരു ഫോൺ കോൾ വരും. വളരെ സൗമ്യമായി പ്രധാനമന്ത്രിയുടെ മുഖം കുറച്ചധികം കാണിക്കണമെന്നായിരിക്കും ആവശ്യം.

നോയ്ഡ ആസ്ഥാനമാക്കിയുള്ള ഒരു ചാനലിലേക്ക് കഴിഞ്ഞ ആഴ്ച ഒരു ഫോൺ കോൾ വന്നു. പഴയ ഒരു ബന്ധം വെച്ചാണ് വിളിക്കുന്നതെന്നായിരുന്നു മറുതലയ്ക്കലുള്ള ആളുടെ വിശദീകരണം. എഡിറ്ററുമായി അയാൾ കുറച്ചു നേരം സംസാരിച്ചു. കുറച്ച് സംസാരിച്ചതിനു ശേഷം ആ സൗമ്യ ശബ്ദം ഇപ്രകാരം മൊഴിഞ്ഞു:

"നിങ്ങലുടെ ചാനൽ അദ്ദേഹത്തെ ഏറെയൊന്നും സ്ക്രീനിൽ കാണിക്കുന്നില്ല"

എഡിറ്റർ: "ആരെ?"

സൗമ്യ ശബ്ദം: "ഹലോ, പ്രധാനമന്ത്രിയെത്തന്നെ. അല്ലാതാരെ"

എഡിറ്റർ: "നിങ്ങളെന്താ ഈ പറയുന്നത്? ഞങ്ങൾ അദ്ദേഹത്തെ നന്നായിത്തന്നെ കാണിക്കുന്നുണ്ട്."

സൗമ്യ ശബ്ദം: "നിങ്ങൾക്കത് നന്നായി കാണിക്കലായിരിക്കും. ഞങ്ങൾ ചാനലുകളെ നിരീക്ഷിക്കുന്ന ആളുകളാണ്. നിങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ വായിച്ചു. നിങ്ങളുടെ ചാനൽ മധ്യവർഗത്തിലാണുള്ളത്."

എഡിറ്റർ: "നിങ്ങളങ്ങനെ പറയുകയാണെങ്കിൽ, ഞങ്ങൾ കൂടുതൽ കാണിച്ചോളാം."

സൗമ്യ ശബ്ദം: "ശരിയെന്നു തൊന്നുന്നത് ചെയ്തോ."

എഡിറ്റർ: "ഇത് നിർദ്ദേശമാണോ മുന്നറിയിപ്പാണോ?"

ഇതാണ് കഥ. പ്രധാനമന്ത്രിയുടെ മുഖം കാണിച്ചില്ലെങ്കിൽ ഫോൺ കോൾ.

ഇതിനപ്പുറത്തേക്ക് സൗമ്യ ശബ്ദം നിലയ്ക്കും. പിന്നെ ഭീഷണിയും കല്പനയുമാണ്. ബിജെപി ഓഫീസിൽ നിന്നോ വാർത്താ വിനിമയ മന്ത്രാലയത്തിൽ നിന്നോ ആവും ഈ കോൾ. ഒരു ലൈവ് പരിപാടി നിർത്തി വെക്കാനോ അല്ലെങ്കിൽ ഒരു പ്രത്യേക വിഷയത്തിൽ ചർച്ച സംഘടിപ്പിക്കാനോ ഒക്കെയാവും കല്പന. അനുസരിച്ചില്ലെങ്കിൽ ഭീഷണി സ്വരം മാറും. "ഈ വിഷയത്തിൻ്റെ ഗൗരവം നിങ്ങൾക്ക് മനസിലായിട്ടില്ല. നിങ്ങളാണ് എഡിറ്റർ. നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. പക്ഷേ, രാഷ്ട്രത്തിന് ഗുണകരമാവുന്നതെന്താണെന്ന് മനസ്സിലാക്കാനെങ്കിലും താങ്കൾ ശ്രമിക്കണം. രാജ്യത്തിൻ്റെ താല്പര്യങ്ങളോട് താങ്കൾ മുഖം തിരിച്ച് നിൽക്കുകയാണ്. കാലം മാറുകയാണ്, ചിന്തകളും മാറണമെന്ന് താങ്കൾ മനസ്സിലാക്കണം."- ഫോൺ കോൾ. തുടർന്നാണ് ട്വിസ്റ്റ്, "നിങ്ങൾ ബുദ്ധിശാലിയാണ്. നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവും. ഞങ്ങളോട് സഹകരിച്ചില്ലെങ്കിൽ നിങ്ങളുടെ ഒരു പരിപാടിക്കും ഞങ്ങൾ പങ്കെടുക്കില്ല."-സൈക്കോളജിക്കൽ മൂവ്.

ഈ ഘട്ടത്തിനു ശേഷം ചാനൽ ഉടമസ്ഥർ ഉപയോ​ഗിക്കുന്ന രീതികള്‌ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഇക്കാലത്ത് ഉടമകൾ സ്വയം എഡിറ്റർമാരായി പരിഗണിക്കുന്ന അവസ്ഥയാണ്. ഇത്തരം സ്ഥാപനങ്ങളിൽ പ്രൊഫഷണൽ എഡിറ്റേഴ്സ് പലപ്പോഴും ട്രെയിനി പദവിയിലേക്ക് പോകുന്നു. സ്ഥാനത്തിനനുസരിച്ച് നൽകുന്ന വേതനം നിലനിർത്താൻ എഡിറ്റർമാർക്ക് പലപ്പോഴും കഴിയാതെ വരുന്നു.

ഈ സാഹചര്യത്തിൽ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രൊപ്രൈറ്റർ എഡിറ്ററിന്റെ അടുത്ത് എത്തുമ്പോൾ‌ അത് രണ്ട് തരത്തിലുള്ള പ്രതികരണങ്ങൾ സൃഷ്ടിക്കുന്നുണ്ട് ഒന്നാമത് - ഞങ്ങളുടെ ചാനൽ വളരെ സ്വാധീനം ചെലുത്തുന്നുണ്ട്, അത് ഗവൺമെൻറിൻറെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിർബന്ധിതമായിരുന്നു. രണ്ടാമത്തേത് - അത്തരത്തിലുള്ള റിപ്പോർട്ടുകളിൽ ചില സത്യങ്ങൾ ഉണ്ടായിരിക്കണം. എന്ത് അധികാരങ്ങളാണ് ഇവർക്കുള്ളത്, ഇതെല്ലാം അധികാരത്തിൽ വരുന്നതിനു മുമ്പ് തന്നെ ചാനൽ പ്രവർത്തിക്കുന്നത് കാണാം.

ഈ പ്രതികരണങ്ങൾ മറ്റു മാർഗങ്ങളിലും പ്രയോ​ഗിക്കാം. ഉദാഹരണത്തിന്, സ്വാധീനശക്തി കാരണം ചാനലിനെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കരുതുന്ന ഒരു പ്രൊപ്രൈറ്റർ എഡിറ്ററാണ് ഇത് ഒരു വിലപേശൽ ചിപ്പ് ആയി ഉപയോഗിക്കുന്നത് എന്ന് കരുതുന്നത്. ഫയലിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ സത്യമാണെങ്കിൽ, അത് ഭീഷണിപ്പെടുത്താനുള്ള ഒരു ഉപാധിയാണ്, അത് ചാനലിന്റെ വിശ്വാസ്യതയേയും (അല്ലെങ്കിൽ സുരക്ഷയേയും) ഒത്തുതീർപ്പാക്കാൻ പാടില്ല എന്ന ചിന്തയിൽ, അത് അവനെ പ്രേരിപ്പിച്ചേക്കാം. ഈ വിഭാഗത്തിൽ എത്രപേർ പ്രൊപ്രൈറ്റർ എഡിറ്റർമാരെ ഉൾപ്പെടുത്താൻ കഴിയും എന്നതാണ് നൂറുകണക്കിനുള്ള ചോദ്യം.മോദി സർക്കാരിന്റെ നിരീക്ഷണ വശങ്ങൾ ഉയർത്തിയാൽപോലും. മോദിയുടെ ഭരണത്തിൻകീഴിലാണെന്ന വസ്തുത നിഷേധിക്കാനാവില്ല. ഉപദേശകനെന്ന എന്ന പുതിയ മാനം കൈവശം വയ്ക്കുകയും അത് പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതായി കാണാം. തെറ്റായ തരത്തിൽ ചാനലുകളെ ചുറ്റിപ്പിടിക്കാനുള്ള ഒരു മാർഗമായി ഉപയോഗിക്കാനാണ് ഉപയോ​ഗിക്കുന്നത്. 2008 ൽ മൻമോഹൻസിം​ഗ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ നിരീക്ഷണം സംവിധാനം നിലവിൽ വന്നു. ആ സമയത്ത് ഭാരത് നിർമാണ യോജനയുടെ പരിപാടികൾ എത്രമാത്രം ചാനലുകൾ ശ്രദ്ധാപൂർവ്വം പ്രേക്ഷകരിലേക്ക് തുറന്നുകാണിച്ചിരുന്നു.

2009 ലാണ് അംബികാ സോണി വാർത്താവിനിമയ മന്ത്രാലയ മന്ത്രിയാകുന്നത്. നിരീക്ഷണ സംവിധാനങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുത്തിരുന്നു. എന്താണ് സംഭവിക്കുന്നതെന്നുള്ള ആവശ്യകതയുണ്ടായിരുന്നു. എന്നാൽ, ഇമേജ് പ്രൊജക്ഷൻ വഴിയുള്ള നിരീക്ഷണം ആഗ്രഹിച്ച മൻമോഹൻസിംഗോ സോണിയോ ആണോ ഇത് വഴിതെറ്റിച്ചത്? മനീഷ് തിവാരി മന്ത്രിയായിരുന്ന കാലത്തും മധ്യമങ്ങൾക്ക് നിരീക്ഷണം കൂടുതൽ ശക്തമായിരുന്നു.

എന്നാൽ 2014 ന് ശേഷമാണ് നിരീക്ഷണസംവിധാനത്തിന് വലിയൊരു മാറ്റമുണ്ടായത്. മധ്യമങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്ന 15-20 സംഘത്തിനെ 200 അം​ഗത്തിലേക്ക് ഉയർത്തിയത്. ഈ സംഘത്തിന് വേണ്ടി തന്നെ സൂചനാ ഭവനിൽ‌ സ്റ്റേറ്റ് ഒാഫ് ദി ആർട്ട് ടെക്നോളജി എന്ന സ്ഥാപനം വരെ തുടങ്ങി. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് വഴി റിക്രൂട്ട്മെൻറുകൾ ഒരു വർഷം ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുള്ള യുവ ബിരുദധാരികൾ ആറു മാസത്തെ കരാറുകളിൽ ഇവിടെ ജോലി ചെയ്തു. 28,635 രൂപയായിരുന്നു ആദ്യ ശമ്പളം. മുകളിൽ തലത്തിലെ സീനിയർമാർക്ക് 37,450 രൂപ ശമ്പളം ലഭിച്ചിരുന്നു. ഇവർക്ക് മുമ്പുണ്ടായിരുന്ന അമ്പതോളം എഡിറ്റർമാർക്ക് 49,500 രൂപയായിരുന്നു ശബളം. നാലു വർഷത്തോളം ഇവർ ജോലി ചെയ്തിട്ടും അവരുടെ തൊഴിൽ ക്രമീകരിക്കപ്പെട്ടു.

ജനങ്ങൾ അല്ലെങ്കിൽ ഭരണഘടനയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ചാനലുകൾ വാർത്തകൾ ഉൾക്കൊള്ളുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഒരു ശ്രമവും ഉണ്ടായില്ല. കഴിഞ്ഞ നാല് വർ‌ഷം, വ്യക്തിപരമായ വസ്തുതകൾ പരിശോധിക്കുന്നതിനുള്ള ഒരേയൊരു അജണ്ടയായി ഈ മോണിറ്ററിംഗ് സംവിധാനങ്ങൾ മാറി. അതായത് മോദിയുടെ പ്രതിച്ഛായ എത്രമാത്രം വിപുലികരിക്കുക എന്നത്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന് വേണ്ടത്ര കവറേജ് നൽകാത്ത ദൂരദർശൻ വാർത്താ ന്യൂസ് തന്നെയായിരുന്നു ആദ്യ നിരീക്ഷണം. സ്വാഭാവികമായും ഡിഡി പൂർണമായി പുന:സ്ഥാപിക്കുകയായിരുന്നു. മോണിറ്ററിംഗ് എന്നത് ഒരു കാര്യം മാത്രം - മോഡിയുടെ പ്രതിച്ഛായയെ രൂപപ്പെടുത്തുന്നതും ഉയർത്തിപ്പിടിക്കുന്നതും. അതനുസരിച്ച്, സ്വകാര്യ ചാനലുകൾ മോദി ഗവൺമെന്റിന്റെ നയങ്ങൾ പ്രചരിപ്പിച്ചു എന്നത് തന്ത്രമായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ള നിരീക്ഷണ അജണ്ടയിൽ അമിത്ഷാ എന്ന പേര് ചേർക്കപ്പെട്ടു. ചാനലുകളിൽ അദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതലായിരുന്നു.

'മാസ്റ്റർസ്ട്രോക്ക്' സംഭവത്തിനു ശേഷമാണ് ഈ നിരീക്ഷണ സംഘത്തെപ്പറ്റി ഞാൻ ആദ്യം അറിഞ്ഞത്. സൂചനാ ഭവനിൽ അപ്പോൾ അടിയന്തിരാവസ്ഥ പോലെയായിരുന്നു. ഇപ്പോൾ, നിരീക്ഷണ റിപ്പോർട്ടുകൾ ചോരുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി ഈ മോണിട്ടറിംഗ് ടീമും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. എല്ലാവരും നിരീക്ഷിക്കപ്പെടുകയാണ്.

(എബിപി ന്യൂസിലെ മാസ്റ്റർസ്ട്രോക്ക് എന്ന പരിപാടിയുടെ മുൻ അവതാരകൻ പുണ്യ പ്രസൂൺ ബാജ്പേയി എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ)

Read More >>