ട്രോളുകൾ അധാർമികമാണ്; പിന്തുണയ്ക്കാനാവില്ല: മോഹൻ ഭാ​ഗവത്

രാജ്യത്തിന്റെയും ലോകത്തിന്റെയും ഏകത്വമാണ് തങ്ങളുടെ ലക്ഷ്യം. ബിജെപിയുടെ പാർടി കാര്യങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ല. സ്വയം സേവകരെന്ന നിലയിൽ പാർടി കാര്യങ്ങളിൽ ഇടപെടാറുണ്ടെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

ട്രോളുകൾ അധാർമികമാണ്; പിന്തുണയ്ക്കാനാവില്ല: മോഹൻ ഭാ​ഗവത്

സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ അധാർമ്മികമാണെന്ന് ആർഎസ്എസ് മേധാവി മോ​ഹൻ ഭാ​ഗവത്. ഇന്റർനെറ്റിലെ ട്രോളുകളെ പിന്തുണയ്ക്കാനാവില്ല. ഇന്റർനെറ്റിലെ തീവ്രമായ പെരുമാറ്റം അധാർമികമായ അക്രമമായി മാറുകയാണ്. വിദേശ നയതന്ത്രഞ്ജർ പങ്കെടുത്ത പരിപാടിയിലാണ് ഭാ​ഗവത് ഇക്കാര്യം വ്യക്തമാക്കിയത്.

സംഘപരിവാറിന് ആരോടും വിവേചനമില്ല. രാജ്യത്തിന്റെയും ലോകത്തിന്റെയും ഏകത്വമാണ് തങ്ങളുടെ ലക്ഷ്യം. ബിജെപിയുടെ പാർടി കാര്യങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ല. സ്വയം സേവകരെന്ന നിലയിൽ പാർടി കാര്യങ്ങളിൽ ഇടപെടാറുണ്ടെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

Read More >>