മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് ജസ്റ്റിസിന്റെ വീടിന് പുറത്ത് കാത്തിരിക്കുന്ന ചിത്രം പുറത്ത്; ദീപക് മിശ്രയുടെ വീട്ടിൽ പോയിട്ടില്ലെന്ന് നൃപേന്ദ്ര മിശ്ര

ന‍ൃപേന്ദ്ര മിശ്ര ദീപക് മിശ്രയുടെ വീടിന് പുറത്ത് കാറിനുള്ളിൽ കാത്തിരിക്കുന്ന ചിത്രമാണ് ഹിന്ദുസ്താൻ ടൈംസ് പത്രത്തിന്റെ ഫോട്ടോ​ഗ്രാഫർക്ക് ലഭിച്ചത്.

മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് ജസ്റ്റിസിന്റെ വീടിന് പുറത്ത് കാത്തിരിക്കുന്ന ചിത്രം പുറത്ത്; ദീപക് മിശ്രയുടെ വീട്ടിൽ പോയിട്ടില്ലെന്ന് നൃപേന്ദ്ര മിശ്ര

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനങ്ങളെ എതിർത്ത് നാല് ജഡ്ജിമാർ കോടതി വിട്ട് പുറത്തു വന്ന് രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ അവരുടെ ആരോപണങ്ങൾ ശരിവെയ്ക്കും വിധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിന്റെ വീടിന് പുറത്ത് കാത്തിരിക്കുന്ന ചിത്രം പുറത്ത് വന്നു. ന‍ൃപേന്ദ്ര മിശ്ര ദീപക് മിശ്രയുടെ വീടിന് പുറത്ത് കാറിനുള്ളിൽ കാത്തിരിക്കുന്ന ചിത്രമാണ് ഹിന്ദുസ്താൻ ടൈംസ് പത്രത്തിന്റെ ഫോട്ടോ​ഗ്രാഫർക്ക് ലഭിച്ചത്. എന്നാൽ ഇരുവരും കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. താൻ ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ പോയി എന്ന വാർത്ത നൃപേന്ദ്ര ശർമ നിഷേധിക്കുകയും ചെയ്തു.

ഇന്ന് രാവിലെയാണ് നൃപേന്ദ്ര മിശ്ര ദീപക് മിശ്രയുടെ വീട്ടിലേക്ക് പോയത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ പ്രധാനപ്പെട്ടത് അദ്ദേഹത്തിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുമായി അടുപ്പമുണ്ട് എന്നതാണ്. അമിത് ഷാ മുഖ്യ പ്രതിയായ സൊറാബുദ്ദിൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരി​ഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണം അടക്കനമുള്ള വിഷയങ്ങളാണ് ജനങ്ങളെ സമീപിക്കാൻ ജസ്റ്റിസുമാരായ ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ​ഗൊ​ഗോയ്, മദൻ ലോക്കൂർ എന്നിവർ ഇന്നലെ വാർത്താ സമ്മേളനം നടത്തിയത്. ജുഡീഷ്യറി രാജ്യത്ത് തകരാറാിലാമെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു

Read More >>