മോദിയുടെ ഭരണത്തിൽ മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; 2017ൽ കൊല്ലപ്പെട്ടത് 12 പേര്‍

ഓരോ വർഷവും ശരാശരി 6 മാധ്യമപ്രവർത്തകരെങ്കിലും ഇന്ത്യയിൽ കൊല്ലപ്പെടുന്നതായാണ് കണക്ക്. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ 36 പേരാണ് മാധ്യമരംഗത്ത് കൊലചെയ്യപ്പെട്ടത്.

മോദിയുടെ ഭരണത്തിൽ മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; 2017ൽ കൊല്ലപ്പെട്ടത് 12 പേര്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലും മാധ്യമപ്രവർത്തകർക്ക് രക്ഷയില്ലെന്ന് കണക്കുകൾ. 2017 ൽ വർഗീയവാദികളുടേയും മതതീവ്രവാദികളുടെയും ആക്രമണത്തിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത് 12 മാധ്യമപ്രവർത്തകർ.

ജനുവരി 2 ന് ഹരി പ്രകാശ് ആണ് 2017 ൽ കൊല്ലപ്പെട്ട ആദ്യ മാധ്യമപ്രവർത്തകൻ. ബ്രജേഷ് കുമാർ സിങ് (ജനുവരി 3), ശ്യാം ശർമ്മ(മെയ് 15), കമലേഷ് ജെയിൻ(മെയ് 31), സുരേന്ദർ സിങ് റാണ(ജൂലൈ 29), ഗൗരി ലങ്കേഷ്(സെപ്തംബർ 5), ശന്തനു ഭൗമിക്(സെപ്തംബർ 20),കെജെ സിങ്(സെപ്തംബർ 23), രാജേഷ് മിശ്ര(ഒക്ടോബർ 21), സുദിപ്ഡാറ്റ ഭൗമിക്(നവംബർ 21), നവീൻ ഗുപ്ത(നവംബർ 30), രാജേഷ് ഷിയോറൻ(ഡിസംബർ 21) എന്നിവരാണ് 2017 ൽ കൊല്ലപ്പെട്ട മറ്റ് മാധ്യമപ്രവർത്തകർ.

കന്നഡ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ ബംഗളുരുവിലെ വീടിന് മുന്നിൽ കൊലപ്പെടുത്തിയത് ഇന്ത്യയൊട്ടാകെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഓരോ വർഷവും ശരാശരി 6 മാധ്യമപ്രവർത്തകരെങ്കിലും ഇന്ത്യയിൽ കൊല്ലപ്പെടുന്നതായാണ് കണക്ക്. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ 36 പേരാണ് മാധ്യമരംഗത്ത് കൊലചെയ്യപ്പെട്ടത്.

ഗാന്ധി ജയന്തി ദിവസമായ ഒക്ടോബർ രണ്ടിന് രാജ്യത്തെ മാധ്യമപ്രവർത്തകർ തങ്ങളുടെ സുരക്ഷയുറപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളും പ്രകടങ്ങളും നടത്തിയിരുന്നു. മിലിട്ടറി, പൊലീസ്, ഡോക്ടർമാർ എന്നിവരെപ്പോലെ മാധ്യമപ്രവർത്തകരെ കാണണമെന്നും രാജ്യം അവരുടെ സുരക്ഷാ ഉറപ്പാക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.


Read More >>