‍2030 ൽ മോദി ​ചന്ദ്രനെ ​ഗുജറാത്തിലെത്തിക്കും; രാഹുൽ ​ഗാന്ധിയുടെ ട്രോൾ തരം​ഗമാവുന്നു

''ഞാൻ ഒരു ഉദാഹരണം പറയാം, 2025 ഓടെ ​ഗുജറാത്ത്കാർക്ക് ചന്ദ്രനിൽ പോവാനുള്ള റോക്കറ്റ് തരാം, 2028 ആകുമ്പോഴോ മോദി ​ഓരോ ​ഗുജറാത്കാർക്കും ചന്ദ്രനിൽ വീടു നൽകും, 2030 ഓടെ ചന്ദ്രനെ തന്നെ ഭൂമിയിൽ കൊണ്ടുവരും'

‍2030 ൽ മോദി ​ചന്ദ്രനെ ​ഗുജറാത്തിലെത്തിക്കും; രാഹുൽ ​ഗാന്ധിയുടെ ട്രോൾ തരം​ഗമാവുന്നു

വാ​ഗ്ദാനങ്ങൾ മാത്രം നൽകുന്ന പ്രധാനമന്ത്രിയാണ് നരോന്ദ്ര മോദി എന്ന് കാട്ടാൻ രാഹുൽ ​ഗാന്ധി നടത്തിയ പരിഹാസ പരാമർശം വൈറലാകുന്നു. ​ഗുജറാത്തിൽ പൊതുപരിപാടിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ കണക്കിന് ട്രോളിയത്. മോദി പറയാൻ സാധ്യതയുള്ള ചില കാര്യങ്ങൾ ഞാൻ പറയാം എന്ന് പറഞ്ഞാണ് രാഹുൽ പരിഹാസ പരാമർശം നടത്തിയത്. ''ഞാൻ ഒരു ഉദാഹരണം പറയാം, 2025 ഓടെ ​ഗുജറാത്ത്കാർക്ക് ചന്ദ്രനിൽ പോവാനുള്ള റോക്കറ്റ് തരാം, 2028 ആകുമ്പോഴോ മോദി ​ഓരോ ​ഗുജറാത്കാർക്കും ചന്ദ്രനിൽ വീടു നൽകും, 2030 ഓടെ ചന്ദ്രനെ തന്നെ ഭൂമിയിൽ കൊണ്ടുവരും'' രാഹുൽ പരിഹസിച്ചു. രാഹുലിന്റെ ട്രോളിനെ സദസ്യർ പൊട്ടിച്ചിരിയോടെ ഏറ്റെടുത്തു.

'മോദിയുടെ ഈ പരിപാടി ഇങ്ങനെ നടന്നുകൊണ്ടിരിക്കുമെന്നും പാവപ്പെട്ട ജനങ്ങൾക്ക് ഒന്നും മനസിലാവില്ലെന്നാണ് വിചാരമെന്നും' രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. ​ഗുജറാത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പര്യടനത്തിലാണ് കോൺ​ഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ​ഗാന്ധി.

Read More >>