മോദി ചായവിറ്റുവെന്നു പറയപ്പെടുന്ന സ്റ്റേഷന്റെ മോഡി കൂട്ടാൻ എട്ടുകോടി

കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയാണ് അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെ സ്‌റ്റേഷന്‍ നവീകരണത്തിനായി തുക അനുവദിച്ച വിവരം അറിയിച്ചത്.

മോദി ചായവിറ്റുവെന്നു പറയപ്പെടുന്ന സ്റ്റേഷന്റെ മോഡി കൂട്ടാൻ എട്ടുകോടി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റുവെന്നു പറയപ്പെടുന്ന റെയില്‍വേ സ്റ്റേഷന്റെ മോഡികൂട്ടാന്‍ എട്ടുകോടി രൂപ. മോദിയുടെ ജന്മനാടായ വഡനഗറിലെ റെയില്‍വേ സ്‌റ്റേഷനാണ് മുഖം മിനുക്കാനൊരുങ്ങുന്നത്.

കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയാണ് അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെ സ്‌റ്റേഷന്‍ നവീകരണത്തിനായി തുക അനുവദിച്ച വിവരം അറിയിച്ചത്.

വഡനഗറിലെ റെയില്‍വേ സ്‌റ്റേഷനില്‍ അച്ഛന്‍ ദാമോദര്‍ ദാസിന്റെ കടയില്‍നിന്നുള്ള ചായ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിറ്റിരുന്നതായി മോദി തന്നെയാണ് വെളിപ്പെടുത്തിയത്. അതിനുപിന്നാലെയാണ് വഡനഗർ സ്റ്റേഷൻ വാർത്തയിൽ നിറഞ്ഞത്.

Story by