പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീൻ സന്ദർശനത്തിന് ഒരുങ്ങുന്നു

കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നെങ്കിലും പാലസ്തീൻ സന്ദർശനം ഒഴിവാക്കിയിരുന്നു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അം​ഗീകരിച്ച അമേരിക്കൻ നിലപാടിനെ എതിർത്ത് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയവും രം​ഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീൻ സന്ദർശനത്തിന് ഒരുങ്ങുന്നു

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അം​ഗീകരിച്ച അമേരിക്കൽ തീരുമാനത്തിൽ പശ്ചിമേഷ്യൻ പ്രശ്നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീൻ സന്ദർശിക്കാനൊരുങ്ങുന്നു. പലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജ രാജ്യസഭാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദർശനത്തെ കുറിച്ച് സൂചന നൽകിയത്. സന്ദർശനം എന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ട്രംപിന്റെ പ്രഖ്യാപനത്തോടെ മേഖലയിലെ സമാധാനം ഇല്ലാതായിരിക്കുകയാണെന്നും ഇതിനെതിരേ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടുമെന്നും അൽഹൈജ വ്യക്തമാക്കി. ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നീക്കത്തിനു പിന്നാലെയാണ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. തീരുമാനത്തെക്കുറിച്ച് യുഎൻ രക്ഷാസമിതി ഇന്ന് ചർച്ച ചെയ്യുന്നുമുണ്ട്.

Read More >>