മോദിയുടെ മൻ കി ബാത്തിന് ആശയദാരിദ്ര്യം; ചൂടുള്ള വിഷയങ്ങൾ ചൂണ്ടികാട്ടി രാഹുൽ ഗാന്ധി

യുവാക്കൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും ധോക് ലാ മേഖലയിൽ നിന്ന് ചൈനയെ പുറത്താക്കുന്നതിനെപ്പറ്റിയും ഹരിയാനയിലെ വർധിക്കുന്ന ബലാത്സംഗങ്ങളെ പറ്റിയും പറയാനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം.

മോദിയുടെ മൻ കി ബാത്തിന് ആശയദാരിദ്ര്യം; ചൂടുള്ള വിഷയങ്ങൾ ചൂണ്ടികാട്ടി രാഹുൽ ഗാന്ധി

മൻ കി ബാത്തിനായി ആശയദാരിദ്ര്യം നേരിടുന്ന മോദിയെ സഹായിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവാക്കൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും ധോക് ലാ മേഖലയിൽ നിന്ന് ചൈനയെ പുറത്താക്കുന്നതിനെപ്പറ്റിയും ഹരിയാനയിലെ വർധിക്കുന്ന ബലാത്സംഗങ്ങളെ പറ്റിയും പറയാനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിനായി ആശയങ്ങൾ ചോദിച്ച മോദിയുടെ ട്വീറ്റ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനിരയായിരുന്നു.

ഈ മാസം 28ലെ മന്‍ കി ബാത്തിലേക്ക് വിഷയങ്ങള്‍ അയക്കാന്‍ നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ ആറ് മാനഭംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ രണ്ടെണ്ണത്തില്‍ പ്രായപൂര്‍ത്തി തികയാത്തവരാണ് ഇരകള്‍. ദേശീയ സുരക്ഷയില്‍ മോദി വിട്ടുവീഴ്ചകള്‍ ചെയ്യുകയാണെന്ന് ചൈനീസ് കടന്നുകയറ്റം പരാമര്‍ശിച്ച് രാഹുല്‍ തുറന്നടിച്ചിരുന്നു.

Read More >>