ആൾക്ക് 500 രൂപ: റാലിക്ക് മോടികൂട്ടാൻ കൂലിക്ക് ആളെയെടുത്ത് മോദിയും കൂട്ടരും

സംസ്ഥാനത്തെ 33 ജില്ലകളി നിന്നാണ് ബിജെപി ആളുകളെ കൂലിക്ക് കൊണ്ടുവന്നത്. സ്വച്ഛ് ഭാരത് മിഷന്റെ രേഖകളില്‍ പരീശീലന പരിപാടിയെന്നുകാണിച്ചാണ് തുക തരിമറി നടത്തിയിരിക്കുന്നത്.

ആൾക്ക് 500 രൂപ: റാലിക്ക് മോടികൂട്ടാൻ കൂലിക്ക് ആളെയെടുത്ത് മോദിയും കൂട്ടരും

പ്രധാനമന്ത്രി പങ്കെടുത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്റെ നര്‍മദായാത്രയുടെ സമാപന സമ്മേളനത്തില്‍ ആളുകളെത്തിയത് കൂലിക്ക്. അമര്‍ഖണ്ഡിലെ പരിപാടിയില്‍ പങ്കെടുത്ത അരലക്ഷത്തോളം പേര്‍ക്കും സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍നിന്ന് 500 രൂപ വീതം നല്‍കാനാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തെ 33 ജില്ലകളി നിന്നാണ് ബിജെപി ആളുകളെ കൂലിക്ക് കൊണ്ടുവന്നത്. സ്വച്ഛ് ഭാരത് മിഷന്റെ രേഖകളില്‍ പരീശീലന പരിപാടിയെന്നുകാണിച്ചാണ് തുക തരിമറി നടത്തിയിരിക്കുന്നത്.

ഈ മാസം 15ന് നര്‍മദാനദിയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ സമ്മേളനം നടത്തിയതിനു മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശ്ശിച്ചിരുന്നു.

Story by