മോദി ഫെസ്റ്റെന്ന പേരിൽ മൂന്നാം വാർഷികാഘോഷവുമായി കേന്ദ്രസർക്കാർ; 900 വേദികളിൽ 20 ദിവസത്തെ ആഘോഷം

മോദി ഫെസ്റ്റ് (മേക്കിങ് ഓഫ് ഡെവലപ്പിങ് ഇന്ത്യ ഫെസ്റ്റിവെല്‍) എന്ന പേരിലാണ് ആഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്സണൽ ബ്രാന്റിന് പ്രാധാന്യം നൽകുന്ന പേരാണെന്നു മാത്രമല്ല, മൂന്നാം വാർഷികത്തിന്റെ ഭാ​ഗമായ അഞ്ച് ആഘോഷങ്ങൾ നയിക്കുന്നതും അദ്ദേഹമാണ്. 20 ദിവസത്തെ പരിപാടികളാണ് മോദി ഫെസ്റ്റെന്ന പേരിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യമെമ്പാടും 900 വേദികളിലാണ് പരിപാടി നടക്കുക.

മോദി ഫെസ്റ്റെന്ന പേരിൽ മൂന്നാം വാർഷികാഘോഷവുമായി കേന്ദ്രസർക്കാർ; 900 വേദികളിൽ 20 ദിവസത്തെ ആഘോഷം

കേന്ദ്രസർക്കാരിന്റെ മൂന്നാം വാർഷികാഘോഷം മോദിയുടെ പേരിൽ. മോദി ഫെസ്റ്റ് (മേക്കിങ് ഓഫ് ഡെവലപ്പിങ് ഇന്ത്യ ഫെസ്റ്റിവെല്‍) എന്ന പേരിലാണ് ആഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്സണൽ ബ്രാന്റിന് പ്രാധാന്യം നൽകുന്ന പേരാണെന്നു മാത്രമല്ല, മൂന്നാം വാർഷികത്തിന്റെ ഭാ​ഗമായ അഞ്ച് ആഘോഷങ്ങൾ നയിക്കുന്നതും അദ്ദേഹമാണ്. 20 ദിവസത്തെ പരിപാടികളാണ് മോദി ഫെസ്റ്റെന്ന പേരിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യമെമ്പാടും 900 വേദികളിലാണ് പരിപാടി നടക്കുക. ഓരോന്നിന്റേയും ചുമതല മന്ത്രിമാരെയും എംപിമാരെയും ഏല്‍പ്പിക്കും.

പരിപാടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി രണ്ടു കോടി ക്ഷണക്കത്തുകൾ അയക്കും. കത്തുകൾ ഇതിനോടകം പ്രിന്റ് ചെയ്തുകഴിഞ്ഞു. ഈമാസം 20 മുതൽ കത്തുകൾ അയച്ചുതുടങ്ങും. വിവിധ സർക്കാർ പദ്ധതികളുടെ ​ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടം കത്തുകൾ ലഭിക്കുക.

ഇതുകൂടാതെ, രാജ്യത്തെ 10 കോടി ആളുകൾക്ക് ടെക്സ്റ്റ് മെസേജുകളും അയക്കും. സർക്കാർ നയങ്ങളേയും നിലപാടുകളേയും വാഴ്ത്തുകയാണ് ഫെസ്റ്റിന്റെ പൊതുസ്വഭാവമെന്നിരിക്കെ ഇതുകൂടാതെ, പദ്ധതികൾ സംബന്ധിച്ച നോട്ടീസും വിതരണം ചെയ്യും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മോദി ഫെസ്റ്റിൽ അതാതു മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും. ഉത്തർപ്രേദശിലും ഉത്തരാഖണ്ഡിലും മറ്റും ബിജെപി നേടിയ വിജയമാണ് ഇത്ര വിപുലമായി ആഘോഷപരിപാടികൾ ആസൂത്രണം ചെയ്യാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ച ഘടകം.