ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിൽ; പ്രോട്ടോക്കോൾ ലംഘിച്ച് സ്വീകരിക്കാനെത്തി മോദി

സാധാരണയായി മറ്റു രാജ്യത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിക്കാറ്. ശേഷം രാഷ്ട്രപതി ഭവനിൽ വച്ചാണ് പ്രധാനമന്ത്രി ഔദ്യോഗികമായി അതിഥിയെ സ്വീകരിക്കുക. ഈ പ്രോട്ടോക്കോളാണ് മോദി ലംഘിച്ചത്.

ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിൽ; പ്രോട്ടോക്കോൾ ലംഘിച്ച് സ്വീകരിക്കാനെത്തി മോദി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വീകരിക്കാൻ മോദിയെത്തിയത് പ്രോട്ടോക്കോൾ ലംഘിച്ച്. ആറു ദിവസത്തെ ഇന്ത്യാ സന്ദർശനെത്തിയ നെതന്യാഹുവിനെയാണ് പ്രോട്ടോക്കോൾ ലംഘിച്ച് ഡൽഹി അന്താരാഷ്‌ട്ര വിമാനത്തിൽ നേരിട്ടെത്തി മോദി സ്വീകരിച്ചത്.

സാധാരണയായി മറ്റു രാജ്യത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിക്കാറ്. ശേഷം രാഷ്ട്രപതി ഭവനിൽ വച്ചാണ് പ്രധാനമന്ത്രി ഔദ്യോഗികമായി അതിഥിയെ സ്വീകരിക്കുക. ഈ പ്രോട്ടോക്കോളാണ് മോദി ലംഘിച്ചത്. നേരത്തെ ജാപ്പനീസ് പ്രധാനമന്ത്രിയുടെയും നേപ്പാൾ പ്രധാനമന്ത്രിയുടെയും ഇന്ത്യാ സന്ദർശന വേളകളിലും മോദി പ്രോട്ടോകോൾ ലംഘിച്ചിരുന്നു.

ആറു മാസങ്ങൾക്കു മുമ്പ് നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു. ജൂതരാജ്യം സന്ദർശിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന 'ബഹുമതി'യും ഇതിലൂടെ മോദി സ്വന്തമാക്കിയിരുന്നു. 15 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇസ്രായേലി പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. അവസാനമായി ഇന്ത്യ സന്ദർശിച്ചത് 2003 ൽ ഏരിയൽ ഷാരോൺ ആയിരുന്നു.

നാളെ രാഷ്ട്രപതി ഭവനിൽ വച്ച് നെതന്യാഹുവിന് സ്വീകരണം നൽകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര- പ്രതിരോധ-നയതന്ത്ര മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 130 അംഗ പ്രതിനിധി സംഘവും നെതന്യാഹുവിനൊപ്പം എത്തിയിട്ടുണ്ട്.

Read More >>