പശുഭീകരത വീണ്ടും: പശ്ചിമബം​ഗാളിൽ രണ്ടു യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

ആ​സാ​മി​ൽ​നി​ന്നു​ള്ള യു​വാ​വും ബം​ഗാ​ളി​ലെ കൂ​ച്ച്ബി​ഹാ​റി​ൽ​നി​ന്നു​ള്ള യു​വാ​വു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെന്നാണ് റിപ്പോർട്ട്. പശ്ചിമബം​ഗാളിലെ ജൽപൈ​ഗുരി ജില്ലയിൽ ഇന്നു പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലായിരുന്നു സംഭവം.

പശുഭീകരത വീണ്ടും: പശ്ചിമബം​ഗാളിൽ രണ്ടു യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

രാജ്യത്ത് പശുവിന്റെ പേരിൽ വീണ്ടും കൊലപാതകം. പശുവിനെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ടു യുവാക്കളെ ​ഗ്രാമവാസികൾ ക്രൂരമായി തല്ലിക്കൊന്നു. ആ​സാ​മി​ൽ​നി​ന്നു​ള്ള യു​വാ​വും ബം​ഗാ​ളി​ലെ കൂ​ച്ച്ബി​ഹാ​റി​ൽ​നി​ന്നു​ള്ള യു​വാ​വു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെന്നാണ് റിപ്പോർട്ട്.


പശ്ചിമബം​ഗാളിലെ ജൽപൈ​ഗുരി ജില്ലയിൽ ഇന്നു പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലായിരുന്നു സംഭവം. ഏഴു പശുക്കളുമായി ​പിക്ക​പ്പ് വാ​നിൽ യാത്ര ചെയ്യുകയായിരുന്നു യുവാക്കൾ. വാഹനത്തിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാർ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ഇരുവരും മർദ്ദിക്കുകയായിരുന്നു.


അതേസമയം, വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​ർ പ​ശു മോ​ഷ്ടാ​ക്ക​ളാ​ണോ വ്യാ​പാ​രി​ക​ളാ​ണോ എ​ന്നു സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ജ​ൽ​പൈ​ഗു​രി പൊലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.


ജൂ​ണി​ൽ സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു മു​സ്ലിം യു​വാ​ക്ക​ൾ ഇത്തരത്തിൽ നാട്ടുകാരുടെ മ​ർ​ദ്ദന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Read More >>