അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ ഝാര്‍ഖണ്ഡില്‍ ജനം മര്‍ദ്ദിച്ചുകൊന്നു

ബാലികയെ പലതവണ ബലാത്സംഗം ചെയ്ത ഇയാളെ വീട്ടില്‍ കയറി നാട്ടുകാര്‍ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. വടി, ബെല്‍റ്റ്, കല്ല് തുടങ്ങിയവ ഉപയോഗിച്ചുള്ള മര്‍ദ്ദനത്തിനൊടുവില്‍ 25കാരനായ ജവഹര്‍ ലോഹര്‍ മരണമടയുകയായിരുന്നു

അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ ഝാര്‍ഖണ്ഡില്‍ ജനം മര്‍ദ്ദിച്ചുകൊന്നു

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. റാഞ്ചിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സുക്‌സാരി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. ബാലികയെ പലതവണ ബലാത്സംഗം ചെയ്ത ഇയാളെ വീട്ടില്‍ കയറി നാട്ടുകാര്‍ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. വടി, ബെല്‍റ്റ്, കല്ല് തുടങ്ങിയവ ഉപയോഗിച്ചുള്ള മര്‍ദ്ദനത്തിനൊടുവില്‍ 25കാരനായ ജവഹര്‍ ലോഹര്‍ മരണമടയുകയായിരുന്നു. അഞ്ചുവയസുകാരിയെ തന്റെ വീട്ടില്‍ വെച്ച് ജവഹര്‍ പലതവണ പീഡിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പകുതി ഭാഗം മണലില്‍ താഴ്ത്തിയ നിലയില്‍ ഉപേക്ഷിച്ചത്രേ. പെണ്‍കുട്ടി പ്രദേശത്തെ ഗവണ്‍മെന്റാശുപത്രിയില്‍ ചികിത്സയിലാണ്.

''പെണ്‍കുട്ടിയെ ജവഹറിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ അയാളെ മര്‍ദ്ദിച്ചത്'' ചാന്ദിലി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആദികാന്ത് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടത്തിന്റെ നടപടിക്കെതിരെ ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുനില്‍ കിസ്‌പോത രംഗത്തുവന്നു. ബലാത്സംഗക്കുറ്റത്തിന് ജവഹര്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും അയാളെ ആക്രമിക്കാന്‍ ജനക്കൂട്ടത്തിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലെ ഗ്രാമപ്രദേശങ്ങളില്‍ 'ആള്‍ക്കൂട്ട നീതി' നടപ്പിലാക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. 2013 ഫെബ്രുവരിയില്‍ പ്രദേശവാസിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് മൂന്ന് യുവാക്കളെ തല്ലിച്ചതച്ച് റോഡിലൂടെ വലിച്ചിഴച്ചിരുന്നു. 2014 ഓഗസ്റ്റില്‍ 35കാരിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് 50കാരനായ രാധാ മോഹന്‍ മുണ്ടയെന്ന ആളെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്നിരുന്നു

loading...