ബിജെപിക്കൊപ്പം കൂടാനില്ല: എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ നൽകുന്നത് നൂറ് കോടി; കുമാരസ്വാമി

കഴിഞ്ഞതവണ ബിജെപിക്കൊപ്പം നിന്നത് തെറ്റായിപോയി എന്നും ജെ.ഡി.എസ് യോഗത്തിന് ശേഷം കുമാരസ്വാമി പറഞ്ഞു.

ബിജെപിക്കൊപ്പം കൂടാനില്ല: എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ നൽകുന്നത് നൂറ് കോടി; കുമാരസ്വാമി

കർണാടകയിൽ സർക്കാരുണ്ടാക്കാൻ ജെഡിഎസുമായി കോൺ​ഗ്രസ് കൈക്കോർക്കുമ്പോൾ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കുമാരസ്വാമി. എംഎൽ‌എമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി നൂറ് കോടി നൽകുകയാണെന്നും. താൻ ബിജെപിക്കൊപ്പം കൂടാനില്ലെന്നും. കഴിഞ്ഞതവണ ബിജെപിക്കൊപ്പം നിന്നത് തെറ്റായിപോയി എന്നും ജെ.ഡി.എസ് യോഗത്തിന് ശേഷം കുമാരസ്വാമി പറഞ്ഞു.

കോൺ​ഗ്രസ് യോ​ഗം ഇപ്പോഴും വെെകുകയാണ്. കോൺ​​ഗ്രസ് നിയമസഭ കക്ഷിയോ​ഗത്തിന് ഇതുവരെ 58 എംഎൽഎമാരാണ് എത്തിയത്. വടക്കൻ മേഖലയിലുള്ള എംഎൽഎമാരാണ് എത്താത്തത്. യോ​ഗത്തിൽ എത്തുന്നതിനായി പ്രത്യേക വിമാനം ഇതിനായി സജ്ജികരിച്ചതായി സൂചന. ഇന്ന് രാവിലെ എട്ട് മണിക്ക് യോ​ഗം നിശ്ചയിച്ചിരുന്നെങ്കിലും എംഎൽഎമാർ എത്താത്തിനെ തുടർന്നാണ് നീണ്ടുപോകുന്നത്. എന്നാൽ കോൺ​ഗ്രസിന്റെ പിന്തുണ കത്തിൽ 66 എംഎൽഎമാർ‌ ഒപ്പിട്ടതായി സൂചന.

സർക്കാർ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി യെദ്യൂരപ്പയും നേതാക്കളും ​ഗവർണറെ സന്ദർശിച്ചു. അതിനായി ​ഗവർണർ ബിജെപിയെ ക്ഷണിക്കുമെന്നാണ് ആദ്യ സൂചനകൾ ലഭിക്കുന്നത്. എംഎൽഎമാരുടെ പുന്തുണയ്ക്കുന്ന കത്ത് ഇതിനോടകം യെദ്യൂരപ്പ ​ഗവർണർക്ക് കെെമാറി. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തീരുമാനം പിന്നീടെന്ന് ​ഗവർണർ അറിയിച്ചു. സ്വതന്ത്രനായ നാ​ഗേഷിന്റെ പിന്തുണ ബിജെപിക്കെന്ന് സൂചനയുണ്ട്. ബിജെപി മന്ത്രി പദവി അദ്ദേഹത്തിന് വാ​ഗ്​​ദാനം ചെയ്തു. എന്നാൽ നാ​ഗേഷ് ഇന്നലെ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാുപിച്ചിരുന്നെങ്കിലും നാടകീയകൾക്കൊടുവിൽ ബിജെപിക്ക് പിന്തുണ കൊടുക്കുന്ന സാഹചര്യമാണ് വ്യക്തമാകുന്നത്.


Read More >>