ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളുടെ കഴുത്തില്‍ ചെരുപ്പുമാല അണിയിച്ചു; തലമുടി പാതിവടിച്ചും പീഡനം

ഉല്‍ഹസ്‌ന നഗറിലെ വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടികള്‍ സമീപത്തുള്ള കടയില്‍നിന്നും മിഠായി എടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ട കടയുടമ മക്കളായ ഇര്‍ഫാനോടും സലിമിനോടും ഇവരെ പിടികൂടാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ കുട്ടികളെ പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളുടെ കഴുത്തില്‍ ചെരുപ്പുമാല അണിയിച്ചു; തലമുടി പാതിവടിച്ചും പീഡനം

ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് മുംബൈയില്‍ കുട്ടികള്‍ക്ക് കടയുടമയുടെ വക ക്രൂര പീഡനം. കുട്ടികളുടെ തലമുടി പാതി വടിച്ചശേഷം നഗ്‌നരാക്കി കഴുത്തില്‍ ചെരുപ്പുമാല അണിയിച്ച കടയുടമ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. എട്ടും ഒമ്പതും പ്രായമുള്ള കുട്ടികള്‍ക്കാണ് കട ഉടമയുടെ പീഡനമേല്‍ക്കേണ്ടിവന്നത്. ഉല്‍ഹസ്ന നഗറില്‍ ശനിയാഴ്ചയാണു സംഭവം.

കുട്ടികളുടെ അമ്മയുടെ പരാതിപ്രകാരം കടയുടമയായ മെഹബൂബ് പത്താനും മക്കളായ ഇര്‍ഫാന്‍, സലിം എന്നിവര്‍ക്കുമെതിരെ സബര്‍ബിലെ ഹില്‍ ലൈന്‍ പോലീസ് ഐപിസി സെക്ഷന്‍ 355 (പീഡനം), 500 (മാനനഷ്ടം), 325 (പരിക്കേല്‍പ്പിക്കല്‍) എന്നിവ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.ഉല്‍ഹസ്ന നഗറിലെ വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടികള്‍ സമീപത്തുള്ള കടയില്‍നിന്നും മിഠായി എടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ട കടയുടമ മക്കളായ ഇര്‍ഫാനോടും സലിമിനോടും ഇവരെ പിടികൂടാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ കുട്ടികളെ പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഘട്ട്കോപ്പറില്‍ വീട്ടു വേലക്കാരിയായി ജോലിചെയ്യുന്ന കുട്ടികളിലൊരാളുടെ അമ്മയാണ് പരാതിയുമായി തങ്ങളെ സമീപിച്ചതെന്നു പോലീസ് വ്യക്തമാക്കി. ജോലികഴിഞ്ഞ് മടങ്ങിവരവെയാണ് അവര്‍ മകനെ ഇത്തരമൊരവസ്ഥയില്‍ കണ്ടതെന്നും പോലീസ് പറഞ്ഞു.

ഇര്‍ഫാന്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യം സലിം ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.


Story by