എം ജെ അക്ബറിനെതിരെ വീണ്ടും ലൈം​ഗികാരോപണം; മുറിയിൽ വച്ച് ഉപദ്രവിച്ചതായി കൊളംബിയൻ മാധ്യമപ്രവർത്തക

ഇന്റേൺഷിപ് അവസാനിപ്പിച്ചു പോകുന്ന അവസാന ദിവസം മുറിയിലേയ്ക്ക് ചെന്ന തന്നെ എംജെ അക്ബർ ഉപദ്രവിക്കുകയായിരുന്നു എന്നാണ് കൊളംബിയൻ മാധ്യമ പ്രവർത്തക വെളിപ്പെടുത്തിയത്

എം ജെ അക്ബറിനെതിരെ വീണ്ടും ലൈം​ഗികാരോപണം; മുറിയിൽ വച്ച് ഉപദ്രവിച്ചതായി കൊളംബിയൻ മാധ്യമപ്രവർത്തക

മീഡിയ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി കൊളംബിയൻ മാധ്യമപ്രവർത്തക. ഡൽഹിയിലെ ഏഷ്യൻ ഏജിൽ ഇന്റേൺഷിപ്പ് ചെയ്യുമ്പോളാണ് അന്ന് 18 വയസുള്ള തന്നെ തന്റെ അന്നത്തെ സുപ്പീരിയർ ആയിരുന്ന എം ജെ അക്ബർ ഉപദ്രവിച്ചത് എന്നാണ് കൊളംബിയൻ മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.

ഇന്റേൺഷിപ് അവസാനിപ്പിച്ചു പോകുന്ന അവസാന ദിവസം മുറിയിലേയ്ക്കു ചെന്ന തന്നെ എം ജെ അക്ബർ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ആരോപണം. തന്റെ അച്ഛനും അമ്മയും ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു. അവരുടെ പരിചയത്തിൽ ഏഷ്യൻ എജിൽ ഇന്റേൺഷിപ്പിനു ചേർന്ന താൻ അവസാന ദിവസം എം ജെ അക്ബറിനെ കാണാൻ ചെന്നപ്പോഴാണ് അയാൾ ഉപദ്രവിച്ചതെന്നാണ് മാധ്യമപ്രവർത്തകരുടെ ആരോപണം.

നിലവിൽ ഒമ്പതു മാധ്യമ പ്രവർത്തകർ എം ജെ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതുവരെ ഒരു ആരോപണങ്ങളോടും എംജെ അക്ബർ പ്രതികരിച്ചിട്ടില്ല. നിലവിൽ നൈജീരിയയിൽ സന്ദർശനം നടത്തുന്ന അക്ബർ ഞാറാഴ്ച പുലർച്ച മൂന്നിന് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

അതിനു ശേഷം എം ജെ അക്ബറിനു നേരെയുള്ള ആരോപണങ്ങളിൽ പാർട്ടി തീരുമാനം എടുക്കുമെന്നാണ് സൂചന. എം ജെ അക്ബർ രാജിവയ്ക്കണം എന്നാണ് മുതിർന്ന നേതാക്കളുടെ തീരുമാനം. ഈ തീരുമാനം അവർ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അക്ബറിനെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്നും ആരോപണം ഉന്നയിച്ചവർക്ക് നീതി ലഭ്യമാക്കണമെന്നും വനിതാ- ശിശുക്ഷേമ മന്ത്രി മനേക ​ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Read More >>