ഉത്തര്‍പ്രദേശില്‍ ഇറച്ചിവ്യാപാരികളുടെ പ്രതിഷേധം കത്തുന്നു; അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

ലക്‌നൗ, അലഹബാദ് അടക്കം ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലേക്ക് പണിമുടക്ക് വ്യാപിക്കുകയാണ്. നിയമപരമായി നടത്തുന്ന അറവുശാലകളില്‍ റെയ്ഡ് നടത്തി അവ പൂട്ടിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത് എന്നാണ് ഇറച്ചി വ്യാപാരികളുടെ ആരോപണം.

ഉത്തര്‍പ്രദേശില്‍ ഇറച്ചിവ്യാപാരികളുടെ പ്രതിഷേധം കത്തുന്നു; അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

അറവുശാലകള്‍ക്കെതിരെ യോഗി ആദിത്യനാഥ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ഇറച്ചിവ്യാപാരികള്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടിക്കുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് ഉണ്ടായിട്ടും പൊലീസ് തങ്ങളെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ഇറച്ചിവില്‍പ്പനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങിയത്.

ലക്‌നൗ, അലഹബാദ് അടക്കം ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലേക്ക് പണിമുടക്ക് വ്യാപിക്കുകയാണ്. നിയമപരമായി നടത്തുന്ന അറവുശാലകളില്‍ റെയ്ഡ് നടത്തി അവ പൂട്ടിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത് എന്നാണ് ഇറച്ചി വ്യാപാരികളുടെ ആരോപണം. അറവുശാലകള്‍ക്ക് നേരെ നടത്തുന്ന അനധികൃത നടപടികളെത്തുടര്‍ന്ന് അനേകം കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇറച്ചി വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മത്സ്യതൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്.

ദില്ലിയില്‍ നിന്നും ഏതാനം കിലോമീറ്ററുകള്‍ മാത്രമുള്ള നോയ്ഡയില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി വ്യാപാരത്തില്‍ പോലും വലിയ തോതിലുള്ള ഇടിവ് വന്നിട്ടുണ്ടെന്നാണ് വ്യാപാരികളുടെ വാദം. ലൈസന്‍സ് പുതുക്കി നല്‍കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. യോഗി

Read More >>