പ്രമുഖ സംവിധായകനെതിരെ മീ റ്റൂ വെളിപ്പെടുത്തലുമായി തമിഴ് താരം യാഷിക

ഒരു പ്രമുഖ തമിഴ് നടൻ അച്ഛനെപ്പോലെ കാണുന്ന സംവിധായകനാണ് മോശം പെരുമാറ്റം നടത്തിയതെന്നാണ് യാഷിക വെളിപ്പെടുത്തിയത്

പ്രമുഖ സംവിധായകനെതിരെ മീ റ്റൂ വെളിപ്പെടുത്തലുമായി തമിഴ് താരം യാഷിക

പ്രമുഖ സംവിധായകനെതിരെ മീ ടു ആരോപണവുമായി നടിയും തമിഴ് ബിഗ് ബോസ് താരവുമായ യാഷിക ആനന്ദ്. തമിഴില്‍ പുറത്തിറങ്ങിയ അഡള്‍ട് കോമഡി ഹൊറര്‍ ചിത്രം ഇരുട്ട് അറയില്‍ മുരട്ട് കുത്തിലെ നായികയാണ് യാഷിക. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം കിടക്കാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് ഒരു പ്രമുഖ സംവിധായകന്‍ തന്നോട് പറഞ്ഞെന്നാണ് യാഷിക വെളിപ്പെടുത്തിയത്.

"എനിക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ പറയുന്നത് ഒരു പ്രമുഖ സംവിധായകനെക്കുറിച്ചാണ്. ഇന്‍ഡസ്ട്രിയിലെ ഒരു പ്രമുഖ നടന്‍ സ്വന്തം അച്ഛനെപ്പോലെയാണ് ഈ സംവിധായകനെ കാണുന്നത്. സംവിധായകന്റെ പേര് പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല."- യാഷിക പറയുന്നു. മീ ടു ഒരു വലിയ മൂവ്‌മെന്റ് ആണെന്നും എല്ലാ സ്ത്രീകളും ഇന്‍ഡസ്ട്രിയില്‍ നേരിടേണ്ടിവരുന്ന കാര്യങ്ങളാണ് ഇതിലൂടെ തുറന്നുപറഞ്ഞിട്ടുള്ളതെന്നും താരം പറഞ്ഞു.

ഓഡിഷന് വേണ്ടിയാണ് അയാളുടെ അടുത്തു ചെന്നത്. അപ്പോള്‍ എന്നോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ട് എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു. എനിക്ക് സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം കിടക്കാന്‍ തയ്യാറാകണമെന്നാണ് അയാള്‍ എന്റെ അമ്മയോട് പറഞ്ഞത്.

അയാളെന്നെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ചെയ്തില്ല. അയാളുടെ ലൈംഗിക താല്പര്യം തുറന്നു പറയുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നത്. ഇന്‍ഡസ്ട്രിയില്‍ ഒരു താരമാകാന്‍ എന്തിനാണ് ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതെന്നായിരുന്നു ഈ സംഭവം നടന്നപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത്. ഇതുപോലുള്ള ഒരുപാട് സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാവരും ഇതിനെതിരെ പ്രതികരിക്കുകയാണ്. അതില്‍ സന്തോഷമുണ്ടെന്നും യാഷിക പറഞ്ഞു.

Read More >>