സഞ്ജിത് ബർമൻ പറയട്ടെ; സിപിഐഎമ്മിനോട് എന്തെങ്കിലും പ്രതിപത്തി അവശേഷിക്കുന്നുണ്ടോ?

ഇടതുപക്ഷ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് സുദീർഘം പ്രസംഗിക്കുകയും എഴുതിക്കൂട്ടുകയും ചെയ്യുന്ന സിപിഐഎം ബുദ്ധിജീവികൾക്ക് പാർട്ടി ഗ്രാമങ്ങളിൽ പോലും ഒന്നും ചെയ്യാനുണ്ടായില്ല-പാർട്ടി സമ്മേളന കാലയളവിൽ നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവലും അസോസിയേറ്റ് എഡിറ്റർ ജിബിൻ പി സിയും നടത്തിയ പശ്ചിമ ബം​ഗാളിലൂടെ നടത്തിയ യാത്രയുടെ അവസാന ഭാ​ഗം.

സഞ്ജിത് ബർമൻ പറയട്ടെ; സിപിഐഎമ്മിനോട് എന്തെങ്കിലും പ്രതിപത്തി അവശേഷിക്കുന്നുണ്ടോ?

മാത്യു സാമുവൽ, പി സി ജിബിൻ

ഹിമാലയൻ താഴ്വരയായ ഡോറസിലെയും ഡാർജിലിംഗിലെയും ഏറ്റവും വലിയ പ്രത്യേകത അവിടത്തെ ചായയാണ്. ഈ മേഖലയിൽ നിന്നുള്ള മക്കായ്ബാരി ചായ ലോകത്തിലെ തന്നെ മികച്ചതാണ്. കിലോഗ്രാമിന് ആയിരം രൂപയിലധികം വിലവരുന്ന മക്കായ്ബാരി ചായപ്പൊടിക്ക് വേണ്ടി കൊളുന്തു നുള്ളുന്ന തൊഴിലാളിക്ക് ലഭിക്കുന്ന ദിവസവരുമാനം ഏറ്റവും ഉയർന്നത് 130 രൂപയാണ്.

ഡോറസിലെ തേയിലത്തോട്ടം


രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി വർ​​​ഗ വിപ്ലവപ്രസ്ഥാനമായ സിപിഐഎം ഭരിച്ച സംസ്ഥാനത്തെ അടിസ്ഥാന തൊഴിലാളിവർഗത്തിന്റെ ദിനസരിവരുമാനമാണ് ഇതെന്ന് ഓർക്കുക. തോട്ടം തൊഴിലാളികളിൽ തൊണ്ണൂറു ശതമാനത്തിലധികം ആദിവാസികളാണ്. ഇവരുടെ ജീവിത നിലവാരം ഉയർത്താനുള്ള ഒരു നടപടിയും പാർട്ടിയുടേയോ സർക്കാരിന്റെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ജയ്‌പായ്ഗുരി മേഖലയിലെ റോഡ്

തൊഴിലാളികുടുംബങ്ങളെ അതേ ജീവിത-സാമ്പത്തിക അവസ്ഥയിൽ നിലനിർത്തുക എന്ന ഹീനമായ പ്രവർത്തിയാണ് സിപിഐഎം ചെയ്തുകൊണ്ടിരുന്നത്. ജയ്‌പായ്ഗുരി മേഖലയിൽ കോളേജില്ല. പത്താം ക്ലാസ്സോടെയോ അതിനുമുമ്പോ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ള കുട്ടികൾക്ക്. ഇവർ സ്വാഭാവികമായും തേയില തോട്ടങ്ങളിലെ അടിമകളായി തീരുകയും ചെയ്യും. ഇടതുപക്ഷ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് സുദീർഘം പ്രസംഗിക്കുകയും എഴുതിക്കൂട്ടുകയും ചെയ്യുന്ന സിപിഐഎം ബുദ്ധിജീവികൾക്ക് പാർട്ടി ഗ്രാമങ്ങളിൽ പോലും ഒന്നും ചെയ്യാനുണ്ടായില്ല.

ജയ്‌പായ്ഗുരി ​ഗ്രാമംRead More >>