ആ പോസ്റ്റർ കണ്ടു; ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന്റെ ചുമലിൽ ആരും കാണാത്തിടത്ത്

കണ്ണുകളിൽ നിരാശയും പ്രതീക്ഷയും ഒരു പോലെ തെളിഞ്ഞു നിൽക്കുന്നു. സമീപ ഗ്രാമത്തിലെ സ്‌കൂൾ അധ്യാപകനും ബൂത്ത് ലെവൽ ഓഫിസറുമായ ബോസിനെ കണ്ടു. നേരത്തെ ഈ പ്രദേശങ്ങൾ പാർട്ടി ഗ്രാമങ്ങളായിരുന്നുവെന്നും ഇപ്പോൾ വോട്ടർമാർക്ക് സിപിഐഎമ്മിനോട് ഒരു താല്പര്യവുമില്ലെന്നും ബോസ് പറഞ്ഞു- സിപിഐഎം സമ്മേളന കാലത്ത് പശ്ചിമ ബം​ഗാളിലൂടെ നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവലും അസോസിയേറ്റ് എഡിറ്റർ ജിബിൻ പി സിയും നടത്തിയ യാത്ര തുടരുന്നു.

ആ പോസ്റ്റർ കണ്ടു; ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന്റെ ചുമലിൽ ആരും കാണാത്തിടത്ത്

മാത്യു സാമുവൽ, പി സി ജിബിൻ

സിപിഐഎം പാർട്ടി ഗ്രാമങ്ങളുടെ സ്ഥിതിയറിയാൻ ജയ്പായിഗുരിയുടെ സമീപ ഗ്രാമങ്ങളിലേക്ക് ഞങ്ങൾ സഞ്ചരിച്ചു. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും നാരദയെ അറിയാം. അഴിമതിക്കെതിരായി നാരദ നടത്തിയ സ്റ്റിങ് ഓപ്പറേഷനും അതിന്റെ തുടർ കേസുകളും സംഭവ വികാസങ്ങളും ഗ്രാമങ്ങളിൽ സജീവ ചർച്ചയാണ്. അഞ്ച് ഗ്രാമങ്ങൾ സഞ്ചരിച്ചെങ്കിലും ഒരു പാർട്ടി പതാകയോ ചുവരെഴുത്തുകളോ സിപിഐഎമ്മിന്റേതായി ഒരിടത്തും കണ്ടില്ല. ബിനയ് ബസ്തി ഗ്രാമത്തിലാണ് സിപിഐഎം സമ്മേളനത്തിന്റെ ഒരു കൊച്ചു പോസ്റ്റർ കണ്ടത്. അതാകട്ടെ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന്റെ ചുമരിൽ ആരും കാണാത്തയിടത്ത് ഒട്ടിച്ചതായിരുന്നു!

സിപിഐഎം സമ്മേളനത്തിന്റെ ഒരു പോസ്റ്റർ


ബീച്ച ബങ്ക ബ്രാഞ്ച് സെക്രട്ടറി ഇന്ദ്രാ പൈക്കിന്റെ വീടായിരുന്നു അത്. സാധാരണക്കാരൻ. ഗോരുമാരാ വനത്തിനോട് ചേർന്നാണ് വീട്. കാട്ടാനകളെ ഭയന്ന് തൂണുകൾക്ക് മേൽ ഏറുമാടം പോലുള്ള വീട്. ചെറിയ കൃഷിയുണ്ട്. അതാണ് ജീവിത മാർഗം. പാർട്ടിയുടെ തകർച്ചയിൽ ഇന്ദ്രാ പൈക്കിന് വലിയ നിരാശയുണ്ട്. കാലം മാറിപ്പോയി എന്നാണു ഒറ്റവാക്കിലുള്ള മറുപടി. സിപിഐഎം ഭരണം കൊണ്ട് ഉപകാരമില്ലാതായെന്നാണ് നാട്ടുകാർ പറയുന്നത് എന്നാണു ഇന്ദ്രാ പൈക്ക് പറയുന്നത്. ഗ്രാമത്തെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാനോ നല്ല വീടുവെക്കാനോ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായ ഇന്ദ്രാ പൈക്ക് പാർട്ടിയെ വിമർശിക്കാനൊന്നും തയ്യാറല്ല. ചൈനയോടും നക്സൽബാരിയോടും അടുത്ത പ്രദേശമാണെങ്കിലും ഇന്ദ്രാപൈക്കിനു മാവോയിസത്തോടൊന്നും താല്പര്യമില്ല. സ്റ്റാലിനെയും ലെനിനിനെയുമൊക്കെ ഇഷ്ടമാണ്. എന്നെങ്കിലും ഒരു ദിവസം പാർട്ടി തിരിച്ചുവരുമെന്ന് ഇന്ദ്രാ പൈക്ക് കരുതുന്നു.

സിപിഎെഎം ബ്രാഞ്ച് സെക്രട്ടറി ഇന്ദ്ര പെെക്ക്


ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നിൽ നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ


Read More >>