ആക്രമണം നടത്തിയത് 300 ഓളം മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘം

മാവോയിസ്റ്റുകള്‍ ഇവിടെ ഈവര്‍ഷം നടത്തുന്ന രണ്ടാമത്തെ കനത്ത ആക്രമണമാണിത്. കഴിഞ്ഞമാസം 11 ന് മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു

ആക്രമണം നടത്തിയത് 300 ഓളം മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘം

ചത്തീസ്ഗഢില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ആക്രമണത്തിലെന്നു ചികിത്സയില്‍ കഴിയുന്ന ജവാന്മാരുടെ മൊഴി.150 ജവാന്മാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യംവച്ചതെന്ന് അവര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചത്തീസ്ഗഢിലെ ദക്ഷിണ സുഖ്മയില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. തന്ത്രപ്രധാനമായ ഒരു റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കിയ ജവാന്‍മാരാണ് കൊല്ലപെട്ടത്‌. 90 സൈനികരാണ് റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കി സംഭവസ്ഥലത്തുണ്ടായിരുന്നത്.

മാവോയിസ്റ്റുകള്‍ ഇവിടെ ഈവര്‍ഷം നടത്തുന്ന രണ്ടാമത്തെ കനത്ത ആക്രമണമാണിത്. കഴിഞ്ഞമാസം 11 ന് മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദജ്രമോദി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് തുടങ്ങിയവര്‍ ശക്തമായി അപലപിച്ചു. മുഖ്യമന്ത്രി രമണ്‍സിങ് ന്യൂഡല്‍ഹിയില്‍ നിന്നും റായ്പൂരിലേക്ക് മടങ്ങിയെത്തി അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു.