മണിപ്പൂരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; കോണ്‍ഗ്രസ് 25 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി

ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് രംഗത്തുവന്ന ഉരുക്കുവനിത ഇറോം ശര്‍മിളയുടെ പരാജയമാണ് പ്രധാനമായും ചര്‍ച്ചയായത്.

മണിപ്പൂരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; കോണ്‍ഗ്രസ് 25 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി

മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഗോവയിലേതിന് തുല്യമായി തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത. 60 അംഗ നിയമസഭയില്‍ ഇതുവരെ ഫലപ്രഖ്യാപനം പുറത്തുവന്നതില്‍ 25 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 21 സീറ്റോടെ ബിജെപിയാണ് രണ്ടാമത്.

11 സീറ്റ് നേടിയ മറ്റ് കക്ഷികളുടെ നിലപാടാകും മന്ത്രിസഭ രൂപീകരണത്തില്‍ നിര്‍ണായകമാകുക. ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് രംഗത്തുവന്ന ഉരുക്കുവനിത ഇറോം ശര്‍മിളയുടെ പരാജയമാണ് പ്രധാനമായും ചര്‍ച്ചയായത്.