മോദിയോട് ക്ഷമ ചോദിക്കുമോയെന്ന് ചോദ്യം; മണി ശങ്കര്‍ അയ്യര്‍ റിപ്പബ്ലിക് ടിവിയുടെ മൈക്ക് വലിച്ചെറിഞ്ഞു

പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ നീചന്‍ എന്ന വാക്ക് ഉപയോഗിച്ചതോടെയാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ മാപ്പ് പറയുമോ എന്ന ചോദ്യം ചോദിച്ചത്.

മോദിയോട് ക്ഷമ ചോദിക്കുമോയെന്ന് ചോദ്യം; മണി ശങ്കര്‍ അയ്യര്‍ റിപ്പബ്ലിക് ടിവിയുടെ മൈക്ക് വലിച്ചെറിഞ്ഞു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ റിപ്പബ്ലിക് ടിവിയുടെ മൈക്ക് വലിച്ചെറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ അതിന്റെ പേരില്‍ മാപ്പ് പറയുമോ എന്ന റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ പിയൂഷിന്റെ ചോദ്യത്തില്‍ പ്രകോപിതനായാണ് മണി ശങ്കര്‍ അയ്യര്‍ മൈക്ക് ബലമായി പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മോദിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പീയൂഷ് മണി ശങ്കര്‍ അയ്യരോട് ചോദ്യം ചോദിച്ചത്. പീയൂഷിനോട് 'ഫക്ക് ഓഫ്' എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ നീചന്‍ എന്ന വാക്ക് ഉപയോഗിച്ചതോടെയാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ മാപ്പ് പറയുമോ എന്ന ചോദ്യം ചോദിച്ചത്.

Read More >>