ബലാത്സംഗശ്രമം തടഞ്ഞ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊലപ്പെടുത്തി

അയല്‍വാസിയായ ധീരജ് പാസ്വാന്‍ എന്ന 22കാരനാണ് ക്രൂരകൃത്യം നടത്തിയത്.

ബലാത്സംഗശ്രമം തടഞ്ഞ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊലപ്പെടുത്തി

ബിഹാറില്‍ ബലാത്സംഗ ശ്രമം തടഞ്ഞതിന് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊലപ്പെടുത്തി. പട്‌ന ജില്ലയിലെ നൗബാത്പൂരിലാണ് 35കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അയല്‍വാസിയായ ധീരജ് പാസ്വാന്‍ എന്ന 22കാരനാണ് ക്രൂരകൃത്യം നടത്തിയത്. രാത്രിയില്‍ വീടിന് പുറത്ത് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബലാത്സംഗശ്രമം യുവതി ശക്തമായി എതിര്‍ത്തപ്പോഴാണ് പ്രതി ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ പട്‌ന മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രത്യേക അന്വേഷണ സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>