ബീഫ് കൈവശം വച്ചത് കുറ്റം; നാ​ഗ്പൂരിൽ ഗോസംരക്ഷ ​ഗുണ്ടകളുടെ ആക്രമണമേറ്റ ന്യൂനപക്ഷ മോർച്ചാ നേതാവ് അറസ്റ്റിൽ

പശുവിന്റെ പേരിൽ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതിനു തൊട്ടുപിന്നാലെയാണിത്. നാ​ഗ്പൂരിലെ കഠോൾ താലൂക്ക് ജനറൽ സെക്രട്ടറി സലീം ഇസ്മയിൽ ഷായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബീഫ് കൈവശം വച്ചത് കുറ്റം; നാ​ഗ്പൂരിൽ ഗോസംരക്ഷ ​ഗുണ്ടകളുടെ ആക്രമണമേറ്റ ന്യൂനപക്ഷ മോർച്ചാ നേതാവ് അറസ്റ്റിൽ

ബീഫ് കൈവശം വച്ചതിന് ഗോസംരക്ഷക ​ഗുണ്ടകളുടെ ആക്രമണത്തിനിരയായ നാ​ഗ്പൂരിലെ ന്യൂനപക്ഷ മോർച്ചാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശുവിന്റെ പേരിൽ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതിനു തൊട്ടുപിന്നാലെയാണിത്.

നാ​ഗ്പൂരിലെ കഠോൾ താലൂക്ക് ജനറൽ സെക്രട്ടറി സലീം ഇസ്മയിൽ ഷായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സലീമിനെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറ‍ഞ്ഞു. സർക്കാരിന്റെ പുതിയ നയംപ്രകാരം ബീഫ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നു കാട്ടിയാണ് നടപടി. സലീമിന്റെ കൈവശമുണ്ടായിരുന്നത് ബീഫ് തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.

ഈമാസം 12നാണ് ബീഫ് കൈവശം വച്ചെന്നാരോപിച്ച് സലീമിനെ ഒരു സംഘം ​ഗോസംരക്ഷക ​ഗുണ്ടകൾ ആക്രമിച്ചത്. 12 വർഷമായി പ്ര ന്യൂനപക്ഷ മോർച്ച കഠോൾ താലൂക്കിന്റെ പ്രസി‍‍‍ഡന്റായിരുന്ന സലീം ഇപ്പോൾ ജനറൽ സെക്രട്ടറിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോുവുകയായിരുന്ന സലീമിനെ ബര്‍സംഗി ഗ്രാമത്തിനു സമീപം വണ്ടി തടഞ്ഞുനിര്‍ത്തിയാണ് അക്രമികൾ തല്ലിച്ചതച്ചത്.

ജീവന്‍ രക്ഷിക്കാനായി കൈവശമുള്ളത് ഗോമാംസമല്ലെന്നു സലീം ഷാ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Read More >>