രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ജിഎസ്ടി എന്താണെന്ന് അറിയില്ല: സര്‍വേ

നോട്ടുനിരോധനം നടപ്പാക്കിയതിന്റെ ക്ഷീണം മാറാത്ത സാമ്പത്തിക വ്യവസ്ഥയില്‍ ആഘോഷമായി നടപ്പാക്കിയ നികുതിയാണ് ചരക്കുസേവന നികുതി അഥവാ ജിഎസ്ടി. എന്നാല്‍, ജനങ്ങളില്‍ അതിനെപ്പറ്റി കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ ബിജെപി ഗവണ്മെന്റ് പരാജയപ്പെട്ടു. ജിഎസ്ടി എങ്ങനെയാണ് സാധാരണക്കാരായ ജനങ്ങളെ ബാധിക്കുക എന്ന് അവരെ അറിയിക്കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല.

രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ജിഎസ്ടി എന്താണെന്ന് അറിയില്ല: സര്‍വേ

രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ജിഎസ്ടി എന്താണെന്ന് അറിയില്ലെന്ന് സര്‍വേ ഫലം. വേറ്റുഓണ്‍ലൈന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 3.6 ലക്ഷത്തിലേറെ പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജൂണ്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് മൊബൈല്‍ ഷോട്ട് ന്യൂസ് ആപ്ലിക്കേഷനായ വേറ്റുന്യൂസ് ഈ സര്‍വേ നടത്തിയത്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജിഎസ്ടിയെപ്പറ്റി നല്ല അവബോധമുണ്ട്. 64% പേര്‍ക്ക് ജിഎസ്ടി എന്താണെന്ന് അറിയാം. തമിഴ്‌നാട്ടിലുള്ളവര്‍ക്കാണ് ജിഎസ്ടിയെപ്പറ്റി തീരെ അറിവില്ലാത്തതെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.. വിശദമായ ഗവേഷണം നടത്തിയ ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ 45% പേര്‍ക്ക് മാത്രമാണ് ജിഎസ്ടി എന്ന പുതിയ നികുതി വ്യവസ്ഥയെപ്പറ്റി അറിവുള്ളതെന്ന് വ്യക്തമാക്കുന്നു. . ജൂലൈ ഒന്നുമുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വന്നത്. സാധന, സേവനങ്ങള്‍ക്ക് മേല്‍ ചുമത്തിയ പരോക്ഷ നികുതിക്കും നികുതി ഇരട്ടിക്കലിനും പരിഹാരമായാണ് ജിഎസ്ടി അവതരിപ്പിച്ചിട്ടുള്ളത്. ചരക്കുസേവനങ്ങള്‍ക്ക് 5,12,18,28% നികുതിയാണ് ചുമത്തുന്നത്.

തെലങ്കാനയിലെയും ആന്ധ്രയിലെയും പലര്‍ക്കും ജിഎസ്ടിയെ പറ്റി അറിയാമെങ്കിലും ജിഎസ്ടി അവര്‍ക്ക് നല്ല വാര്‍ത്തയല്ല. നഗരവാസികളായ 59% പേര്‍ക്കാണ് ജിഎസ്ടിയെപ്പറ്റി വ്യക്തമായ ധാരണയുള്ളത്. 60% പേര്‍ കരുതുന്നത് ജിഎസ്ടി തങ്ങളുടെ ജീവിതത്തെ ഗുണകരമായി ബാധിക്കാന്‍ പോകുന്നില്ലെന്നാണ്. 80% പേര്‍ കരുതുന്നത് സാധനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നാണ് എന്നാല്‍ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയില്ല. ജിഎസ്ടിയെക്കുറിച്ചുള്ള അജ്ഞത ഇന്ത്യയിലെ മൊത്തം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് എന്നും വേറ്റു ഓണ്‍ലൈനിന്റെ പ്രസ്താവനയില്‍ പറയുന്നു.

നോട്ടുനിരോധനം നടപ്പാക്കിയതിന്റെ ക്ഷീണം മാറാത്ത സാമ്പത്തിക വ്യവസ്ഥയില്‍ ആഘോഷമായി നടപ്പാക്കിയ നികുതിയാണ് ചരക്കുസേവന നികുതി അഥവാ ജിഎസ്ടി.

Read More >>