മഹാരാഷ്ട്രയില്‍ വിജയമുറപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ഹരിയാനയില്‍ നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായി

മഹാരാഷ്ട്രയില്‍ വിജയമുറപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ഹരിയാനയില്‍ നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായി. അതേ സമയം കോണ്‍ഗ്രസ് - എന്‍സിപി സഖ്യത്തിന് സീറ്റുനില മെച്ചപ്പെടുത്താനായി എന്നത് അവര്‍ക്ക് ആശ്വാസം പകരുന്നു.

അവസാന ലീഡു നില പ്രകാരം ബിജെപി 101, ശിവസേന 67, കോണ്‍ഗ്രസ് 37, എന്‍സിപി 50 എന്നിങ്ങനെയാണ് ലീഡ് നില. മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടക്കത്തിലെ വന്‍ ലീഡ് കൈവിട്ട് എന്‍ഡിഎ സഖ്യം. ആകെയുള്ള 90 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. യുപിഎ ഇവിടെ 33 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

Read More >>