പൊലീസുകാര്‍ക്കെതിരേയുള്ള പരാതി കേള്‍ക്കാന്‍ സംവിധാനം മഹാരാഷ്ട്രയില്‍

സിവില്‍ കോടതിയുടെ അധികാരങ്ങളായിരിക്കും എസ് പി സി എയ്ക്കുണ്ടാകുക. സാക്ഷികളെ വിസ്തരിക്കാനും തെളിവുകള്‍ പരിശോധിക്കാനും എല്ലാം അധികാരം ഉണ്ടാകും. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് അയയ്ക്കും.

പൊലീസുകാര്‍ക്കെതിരേയുള്ള പരാതി കേള്‍ക്കാന്‍ സംവിധാനം മഹാരാഷ്ട്രയില്‍

പൊലീസുകാര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ ആരോട് പരാതിപ്പെടും? മഹാരാഷ്ട്രയില്‍ അതിനുള്ള ഉത്തരമുണ്ട്. പൊലീസുകാര്‍ക്കെതിരെയുള്ള പരാതികള്‍ കേള്‍ക്കാന്‍ വകുപ്പിന് രൂപം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകുന്നു മഹാരാഷ്ട്ര.

സ്റ്റേറ്റ് പൊലീസ് കംപ്ലേയ്‌ന്‌റ്‌സ് അതോറിറ്റി എന്നാണ് വകുപ്പിന്‌റെ പേര്. നരിമാന്‍ പോയിന്‌റിലെ എം ടി എന്‍ എല്‍ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വകുപ്പിന്‌റെ മേധാവികള്‍ വിരമിച്ച ജഡ്ജി, വിരമിച്ച ഐപിഎസ് ഓഫീസര്‍, ഐഏഎസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ടീം ആണ്. ജനുവരി 2 നാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇതുവരെ 300 പരാതികള്‍ ലഭിച്ചെന്ന് അറിയുന്നു. സിവില്‍ കോടതിയുടെ അധികാരങ്ങളായിരിക്കും എസ് പി സി എയ്ക്കുണ്ടാകുക. സാക്ഷികളെ വിസ്തരിക്കാനും തെളിവുകള്‍ പരിശോധിക്കാനും എല്ലാം അധികാരം ഉണ്ടാകും. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് അയയ്ക്കും. തെറ്റുകാരനെതിരേ എഫ് ഐ ആര്‍ രേഖപ്പെടുത്തുകയും ചെയ്യും.

"റിപ്പോര്‍ട്ട് നിസ്സാരമാക്കി എടുക്കാന്‍ കഴുയില്ല. റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയൊന്നും എടുത്തില്ലെങ്കില്‍ കാരണം എഴുതി നല്‍കേണ്ടി വരും. അസിസ്റ്റന്‌റ് കമ്മീഷണര്‍ തൊട്ട് മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥരെപ്പറ്റിയുള്ള പരാതികള്‍ ഞങ്ങള്‍ പരിഗണിക്കും," ഒരു എസ് പി സി എ അംഗം പറഞ്ഞു.

ജസ്റ്റിസ് എ വി പൊഡ്ഡാറിനെ എസ് പി സി എയുടെ തലവനായി നിയമിച്ചിട്ടുണ്ട്.

Story by